Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീണ്ടും ഇളവ്​: ബസുകളിൽ...

വീണ്ടും ഇളവ്​: ബസുകളിൽ സീറ്റ്​ ബെൽറ്റും കാമറയും വൈകും

text_fields
bookmark_border
വീണ്ടും ഇളവ്​: ബസുകളിൽ   സീറ്റ്​ ബെൽറ്റും കാമറയും വൈകും
cancel

ആ​ല​പ്പു​ഴ: ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ എ​ല്ലാ ബ​സി​ലും സീ​റ്റ്​​ബെ​ൽ​റ്റും കാ​മ​റ​യും വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ വീ​ണ്ടും ഇ​ള​വ്.

നി​ല​വി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി-​സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഫി​റ്റ്​​ന​സ്​ പു​തു​ക്കു​​മ്പോ​ൾ സീ​റ്റ്​​ബെ​ൽ​റ്റും കാ​മ​റ​യും ഘ​ടി​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പു​തി​യ നി​ർ​ദേ​ശ​മാ​ണ്​​ ആ​ദ്യ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ​ ത​ട​സ്സ​മാ​യ​ത്. അ​തേ​സ​മ​യം, കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ സീ​റ്റ് ബെ​ൽ​റ്റും കാ​മ​റ​യും ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ​യാ​ണ്​ പി​ന്നാ​ക്കം പോ​ക​ല്ലെ​ന്ന്​ വി​ല​യി​രു​ത്തു​ന്നു.

ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കും മു​ൻ സീ​റ്റ്​ യാ​ത്ര​ക്കാ​ര​നു​മാ​ണ്​ സീ​റ്റ്​​ബെ​ൽ​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ ആ​ദ്യ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ബ​സി​ന്‍റെ അ​ക​വും പു​റ​വും കാ​ണാ​വു​ന്ന വി​ധം ര​ണ്ട്​ ​​​ക്ലോ​സ്​​ഡ്​ സ​ർ​ക്യൂ​ട്ട്​ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി​ല്ലെ​ന്ന്​ ഗ​താ​ഗ​ത മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ന​ട​ത്തി​യ സൂ​ച​ന പ​ണി​മു​ട​ക്കും പു​ന​രാ​ലോ​ച​ന​ക്ക്​ വ​ഴി​യൊ​രു​ക്കി.

പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ സീ​റ്റ്​​ബെ​ൽ​റ്റും കാ​മ​റ​യും നി​ർ​ബ​ന്ധ​മാ​ക്കും. എ​ന്നാ​ൽ, ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഫി​റ്റ്​​ന​സ്​ പു​തു​ക്കു​ന്ന വേ​ള​യി​ൽ ര​ണ്ടും ഘ​ടി​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്​ സ്വ​കാ​ര്യ ബ​സ്​ ഉ​ട​മ​ക​ളാ​ണ്. നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ബ​സു​ക​ൾ ത​ട​ഞ്ഞു​ള്ള പ​രി​ശോ​ധ​ന യാ​ത്ര​ക്കാ​ർ​ക്കും ബ​സ്​ ഉ​ട​മ​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞാ​ണ് പു​തി​യ നീ​ക്കം.

സീ​റ്റ്​​ബെ​ൽ​റ്റ്​ ന​ട​പ​ടി​ക്ര​മം ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി​യും വി​ഷ​യം ഗൗ​ര​വ​മാ​യി എ​ടു​ത്തി​ട്ടി​ല്ല. പ​ല ഡി​പ്പോ​ക​ളി​ലും ഫാ​സ്റ്റ്​ പാ​സ​ഞ്ച​ർ, ഓ​ർ​ഡി​ന​റി അ​ട​ക്ക​മു​ള്ള ബ​സു​ക​ളി​ൽ ഇ​നി​യും സീ​റ്റ്​​ബെ​ൽ​റ്റ്​ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. ആ​ല​പ്പു​ഴ ഡി​പ്പോ​യി​ലെ മി​ക്ക ബ​സി​ലെ​യും ഡ്രൈ​വ​ർ​മാ​ർ വ്യാ​ഴാ​ഴ്ച സീ​റ്റ്​​ബെ​ൽ​റ്റ്​ ഇ​ല്ലാ​തെ​യാ​ണ്​ ഓ​ടി​യ​ത്.

നി​ർ​ബ​ന്ധ​മാ​ക്കി​യി​ല്ലേ​യെ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ബ​സു​ക​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ചീ​ഫ്​ ഓ​ഫി​സി​ൽ​നി​ന്ന്​ ഇ​നി​യും തീ​രു​മാ​നം വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജ്​​മെ​ന്‍റ്​ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ​​ കൂ​ടു​ത​ൽ തു​ക ക​ണ്ടെ​ത്താ​നാ​വി​ല്ലെ​ന്ന്​ ഗ​താ​ഗ​ത വ​കു​പ്പി​നെ അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. പു​തി​യ ഇ​ള​വി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ നി​യ​മം ബാ​ധ​ക​മ​ല്ലെ​ന്ന രീ​തി​യി​ലാ​ണ്​​​ സ്വ​കാ​ര്യ ബ​സു​ക​ളും കെ.​എ​സ്.​ആ​ർ.​ടി.​സി​യും സ​ർ​വി​സ്​ ന​ട​ത്തി​യ​ത്.

ജി​ല്ല​യി​ലെ ആ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, ചേ​ർ​ത്ത​ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, എ​ട​ത്വ, മാ​വേ​ലി​ക്ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ മി​ക്ക ബ​സു​ക​ൾ​ക്കും സീ​റ്റ്​​ബെ​ൽ​റ്റ്​ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. ബ​സു​ക​ളു​ടെ ഫി​റ്റ്​​ന്​​സ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​ക്ക് സീ​റ്റ്​​ബെ​ൽ​റ്റ്​ കാ​ര്യ​ക്ഷ​മ​മാ​കു​മെ​ന്നാ​ണ്​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. അ​തു​വ​രെ കാ​ര്യ​ങ്ങ​ൾ തോ​ന്നും​പ​ടി​യാ​കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്. കാ​മ​റ​യും സീ​റ്റ്​​ബെ​ൽ​റ്റും ബ​സു​ക​ളി​​ലെ​ത്താ​ൻ ഇ​നി​യും കാ​ല​താ​മ​സ​മെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:camerabuses Seat belt
News Summary - Again Concession: On buses Seat belt and camera will be delayed
Next Story