Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാ​രാ​രി ബീ​ച്ചി​ലും...

മാ​രാ​രി ബീ​ച്ചി​ലും വ​ട്ട​ക്കാ​യ​ലി​ലും അഡ്വഞ്ചർ വാട്ടർ സ്​പോർട്​സ്​ ടൂറിസം ഹബ്

text_fields
bookmark_border
Adventure Water Sports Tourism Hub
cancel
camera_alt

ആ​ല​പ്പു​ഴ ബീ​ച്ചി​ന്​ സ​മീ​പ​ത്തെ സി​വ്യൂ ക​നാ​ൽ തീ​ര​ത്തെ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക്

ആ​ല​പ്പു​ഴ: സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്​ ​പ്രാ​മു​ഖ്യം ന​ൽ​കി ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്ത്​ അ​ഡ്വ​ഞ്ച​ർ വാ​ട്ട​ർ സ്​​പോ​ർ​ട്​​സ്​ ടൂ​റി​സം ഹ​ബ്​ വ​രു​ന്നു. ഗോ​വ​ൻ മാ​തൃ​ക​യി​ൽ കൈ​ന​ക​രി വ​ട്ട​ക്കാ​യ​ലി​ലും മാ​രാ​രി ബീ​ച്ചി​ലു​മാ​ണ്‌ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ബീ​ച്ചി​ന്​ സ​മീ​പം തു​ട​ങ്ങി​യ സി​വ്യൂ​പാ​ർ​ക്കി​ന്‍റെ മാ​തൃ​ക​യി​ൽ സ്വ​കാ​ര്യ​സം​രം​ഭ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്‌ ഇ​ത്​ ന​ട​പ്പാ​ക്കു​ക. ര​ണ്ടി​ട​ത്തും സ്‌​പീ​ഡ് ബോ​ട്ട്, ബ​നാ​ന റൈ​ഡ്‌, വാ​ട്ട​ർ സ്‌​കൂ​ട്ട​ർ അ​ട​ക്ക​മു​ള്ള റൈ​ഡു​ക​ൾ സ​ജ്ജ​മാ​ക്കും. സു​ര​ക്ഷ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കി​യാ​കും ഹ​ബു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

കൈ​ന​ക​രി വ​ട്ട​ക്കാ​യ​ലി​ൽ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ്​ ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ മ​നോ​ഹ​ര​മാ​യ ബീ​ച്ചു​ക​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ്​ മാ​രാ​രി​യു​ടെ സ്ഥാ​നം. ന​ഗ​ര​ത്തി​ൽ​നി​ന്നും 11 കി​ലോ​മീ​റ്റ​ർ ദൂ​രം​താ​ണ്ടി​യാ​ൽ റി​സോ​ർ​ട്ട് ബീ​ച്ചി​ലെ​ത്താം.

കോ​വി​ഡാ​ന​ന്ത​രം ആ​ഭ്യ​ന്ത​ര-​വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ​കാ​യ​ൽ​സൗ​ന്ദ​ര്യം നു​ക​രാ​ൻ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ​ബോ​ട്ടു​ക​ളി​ലും ഹൗ​സ്​​ബോ​ട്ടു​ക​ളി​ലും ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന്​ സ​ഞ്ചാ​രി​ക​ളാ​ണ്​ എ​ത്തു​ന്ന​ത്. അ​തി​വേ​ഗ ബോ​ട്ടാ​യ വേ​ഗ-​ര​ണ്ട്, സീ ​കു​ട്ട​നാ​ട്, വാ​ട്ട​ർ ടാ​ക്സി, യാ​ത്രാ​ബോ​ട്ടു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ യാ​ത്ര. പു​ന്ന​മ​ട ഫി​നി​ഷി​ങ്ങ്​ പോ​യ​ന്‍റ്, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ഹൗ​സ്​​ബോ​ട്ടു​ക​ളു​ടെ യാ​ത്ര. സെ​പ്​​റ്റം​ബ​റി​ൽ ന​ട​ന്ന നെ​ഹ്​​റു​ട്രോ​ഫി വ​ള്ളം​ക​ളി​ക്ക്​ പി​ന്നാ​ലെ​യാ​ണ്​​ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്​ വ​ർ​ധി​ച്ച​ത്.

ഹൗ​സ്ബോ​ട്ടും കാ​യ​ൽ​ത്തീ​ര​വും ക​ഴി​ഞ്ഞാ​ൽ പി​ന്നെ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത് ആ​ല​പ്പു​ഴ ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യ​മാ​ണ്. സ​മീ​പ​ത്തെ ലൈ​റ്റ്​​ഹൗ​സും ആ​ക​ർ​ഷ​ക​മാ​ണ്. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ആ​ല​പ്പു​ഴ ക​ട​ൽ​പാ​ലം തു​രു​​മ്പെ​ടു​ത്തു. പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച പ​ഴ​യ​യു​ദ്ധ​ക്ക​പ്പ​ൽ നോ​ക്കു​കു​ത്തി​യാ​യി.

ആ​ല​പ്പു​ഴ ബീ​ച്ചി​ന് സ​മീ​പം സീ ​വ്യൂ ക​നാ​ൽ തീ​ര​ത്ത് ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ തു​റ​ന്ന അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കും വേ​റി​ട്ട​താ​ണ്. ബോ​ട്ടി​ങ്​ അ​ട​ക്ക​മു​ള്ള ജ​ല​വി​നോ​ദ​ങ്ങ​ൾ​ക്കൊ​പ്പം മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രേ​പോ​ലെ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​​ന്ന സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. പ്ര​വേ​ശ​ന​ഫീ​സ്​ 50 രൂ​പ​യാ​ണ്. ഫാ​മി​ലി റോ​പ്പ് റൈ​ഡ​ർ-250 രൂ​പ (ഒ​രാ​ൾ​ക്ക്), സി​പ്പ് ലൈ​ൻ-250, ബോ​ട്ടി​ങ്​ (ര​ണ്ടു​സീ​റ്റ്)-250, ബോ​ട്ടി​ങ്​ (നാ​ലു​സീ​റ്റ്)-350, കു​ട്ടി​ക​ളു​ടെ പെ​ഡ​ൽ ബോ​ട്ട്-100, ക​യാ​ക്ക് (ര​ണ്ടു​സീ​റ്റ്)-250, വാ​ട്ട​ർ റോ​ള​ർ-150 എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്ക്. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 10വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​നം. അ​വ​ധി​ദി​ന​ങ്ങ​ളി​ലാ​ണ്​ തി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adventure Water Sports Tourism HubAalappuzha Torusim
News Summary - Adventure Water Sports Tourism Hub at Marari Beach and Vattakkayaal
Next Story