എ. ശിവരാജൻ, രാഷ്ട്രീയക്കാരിലെ സൗമ്യ സാന്നിധ്യം; ഇനി ജ്വലിക്കുന്ന ഓർമ
text_fieldsസി.പി.ഐ നേതാവ് എ. ശിവരാജന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ
മാരാരിക്കുളം: പ്രതിസന്ധികളെ അതിജീവിച്ച് ജനമനസുകളിൽ ഇടം നേടിയ സൗമ്യ സാന്നിധ്യം ഇനി ഓർമയിൽ. ചൊവ്വാഴ്ച ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞു വീണു മരിച്ച സി.പി.ഐ നേതാവ് ആര്യാട് പഞ്ചായത്ത് കൈതവളപ്പിൽ എ. ശിവരാജൻ ഇനി ജ്വലിക്കുന്ന ഓർമയിൽ മാത്രം.
ആര്യാട് പഞ്ചായത്ത് പ്രദേശത്ത് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ പ്രഥമ സ്ഥാനം വഹിച്ച ശിവരാജൻ ശത്രുക്കളുടെ കൊലപാതക ശ്രമത്തിൽ നിന്ന് കഷ്ടിച്ചാണ് പല തവണ രക്ഷപ്പെട്ടിട്ടുള്ളത്. പിന്നീട് പാർട്ടിയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ചപ്പോഴും ആര്യാട്ടെ പാർട്ടിയുടെ വഴികാട്ടിയായിരുന്നു. ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനകീയത നേടിയെടുക്കുന്നതിലും ശിവരാജൻ്റെ സൗമ്യ സാന്നിധ്യം പ്രകടമായിരുന്നു.
എസ്. കുമാരൻ, എസ്. ദാമോദരൻ എന്നീ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രവർത്തനം കണ്ടുവളർന്നത് വേറിട്ട പ്രവർത്തന രീതി നയിക്കുന്നതിന് സഹായകമായി. ആര്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സി.പി.ഐ മാരാരിക്കുളം മണ്ഡലം സെക്രട്ടറി, ജില്ല സെക്രട്ടറി എന്നീ സംഘടനാ ചുമതലകൾക്കു പുറമെ ജനയുഗം പത്രത്തിൻ്റെ ചുമതലയും വഹിച്ചു.
മൃതദേഹം കായംകുളം, അമ്പലപ്പുഴ മണ്ഡഡലം കമ്മറ്റി ഓഫിസുകളിലും, ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനു വെച്ച ശേഷം സ്വവസതിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

