Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മത്തൊട്ടിലിൽ അതിഥിയായി ‘അച്യുത്’

text_fields
bookmark_border
അമ്മത്തൊട്ടിലിൽ അതിഥിയായി ‘അച്യുത്’
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു സമീപത്തെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള അമ്മത്തൊട്ടിലിൽ ഒരു അതിഥികൂടി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മൂന്ന് ദിവസവും രണ്ടര കിലോ ഭാരവുമുള്ള ആൺകുഞ്ഞ് സമിതിയുടെ പരിരക്ഷക്കായി എത്തിച്ചത്.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ സ്മരണാർഥം കുരുന്നിന് ‘അച്യുത്’ എന്ന് പേരിട്ടതായി സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. കുട്ടിയെ പ്രാഥമിക പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി.

പുതിയ അതിഥിയുടെ ദത്തെടുക്കൽ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. കഴിഞ്ഞ ഒന്നിന് വീണ എന്ന പെൺകുഞ്ഞിനെയും സമിതി പരിരക്ഷക്കായി ഏറ്റെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Achyut as a guest in the ammathottil
Next Story