വലിയഴീക്കൽ പാലത്തിലെ അപകടം: ഇടിച്ച കാർ കണ്ടെത്തിയില്ല
text_fieldsതൃക്കുന്നപ്പുഴ: വലിയഴീക്കൽ പാലത്തിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിർത്താതെ പോയ കാർ കണ്ടെത്തിയില്ല.ഡിസംബർ 22ന് രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ മുതുകുളം സ്വദേശി പ്രണവ് (20), ഓച്ചിറ സ്വദേശി വൈഷ്ണവ് (20) എന്നിവർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. പ്രണവ് എറണാകുളത്തും വൈഷ്ണവ് തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അഴീക്കലിൽനിന്ന് വലിയഴീക്കൽ ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന കാറാണ് ഇടിച്ചത്. വെള്ളനിറത്തിലുള്ള പുതിയ മോഡൽ സ്വിഫ്റ്റ് കാറാണ് അപടമുണ്ടാക്കിയതെന്നാണ് സൂചന. കാറിന്റെ സി.സി ടി.വി ദൃശ്യം തൃക്കുന്നപ്പുഴ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ, നമ്പർ വ്യക്തമല്ല.
അപകടത്തിൽ കാറിന്റെ വലതുവശത്തെ ലൈറ്റും മിററും തകർന്നിട്ടുണ്ട്. ഇടിച്ചശേഷം ഒരുവശത്തെ ലൈറ്റില്ലാതെയാണ് ഓടിച്ചുപോയതെന്ന് പറയുന്നു. പാലത്തിൽ കാമറ ഇല്ലാത്തതാണ് അന്വേഷണത്തിന് തടസ്സം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

