Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.സി റോഡ്​ നവീകരണം:...

എ.സി റോഡ്​ നവീകരണം: മ​​ങ്കൊമ്പ്​, പണ്ടാരക്കുളം പാലങ്ങൾ സജ്ജം, ഇ​ന്ന്​ തു​റ​ക്കും

text_fields
bookmark_border
road
cancel
Listen to this Article

കു​ട്ട​നാ​ട്: എ.​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​നീ​ക്കി നി​ർ​മി​ച്ച മ​ങ്കൊ​മ്പ്, പ​ണ്ടാ​ര​ക്കു​ളം പാ​ല​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ചൊ​വ്വാ​ഴ്ച ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു കൊ​ടു​ക്കും. മ​ഴ കാ​ര​ണം സ​മീ​പ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ പാ​ലം ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കാ​ൻ ര​ണ്ടു​ദി​വ​സം വൈ​കി​യ​ത്.

ഇ​രു​പാ​ല​ങ്ങ​ളും മേ​ൽ​പാ​ല​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ സ​ർ​വി​സ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗം മാ​ത്ര​മാ​ണ്​ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ക്കു​ന്ന​ത്. ഇ​രു​പാ​ല​ങ്ങ​ളും തു​റ​ക്കു​ന്ന​തോ​ടെ എ.​സി റോ​ഡി​ൽ പൂ​ർ​ണ​തോ​തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യും. നി​ല​വി​ൽ പ​ള്ളി​ക്കൂ​ട്ടു​മ്മ പാ​ല​മാ​ണ്​ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. ഇ​വി​ടെ സ​മാ​ന്ത​ര​മാ​യി നി​ർ​മി​ച്ച മു​ട്ടി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ട​ക്കം സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നാ​ൽ പു​തി​യ പാ​ല​ങ്ങ​ൾ​കൂ​ടി സ​ജ്ജ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ​നി​ന്ന് ആ​ല​പ്പു​ഴ​ക്ക്​ നേ​രി​ട്ട്​ സ​ർ​വി​സ് ന​ട​ത്താ​നാ​കും.

മേ​ൽ​പാ​ല​ങ്ങ​ളു​ടെ​യും മ​റ്റും നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഒ​റ്റ​വ​രി​പ്പാ​ത​യി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​ന്നു​പോ​കു​മ്പോ​ൾ മ​റു​വ​ശ​ത്തു​കൂ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​ണ്ടും​കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടി ബ​സ് സ​ർ​വി​സ് ന​ട​ത്തു​മ്പോ​ൾ മ​റു​വ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടു​മോ എ​ന്ന ആ​ശ​ങ്ക ഡ്രൈ​വ​ർ​മാ​ർ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:AC Road Renovation 
News Summary - AC Road Renovation: Mankombu and Pandarakulam bridges are ready and will be opened today
Next Story