മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsസക്കീർ
ഹുസൈൻ
ആലപ്പുഴ: മാരാരിക്കുളത്ത് മൂന്നുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ ആലിശ്ശേരി വാർഡിൽ ചിറയിൽ വീട്ടിൽ സക്കീർ ഹുസൈനെയാണ് (26) എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നാർകോട്ടിക് വിഭാഗം മാരാരിക്കുളം റെയിൽവേ സ്റ്റേഷനു സമീപം നടത്തിയ പരിശോധയിലാണ് ഇയാൾ കുടുങ്ങിയത്.
കഴിഞ്ഞദിവസം രാത്രി പത്തിനായിരുന്നു സംഭവം. കൈവശമുണ്ടായിരുന്ന 3.1 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒഡിഷയിൽനിന്നാണ് ഇയാൾ സ്ഥിരമായി കഞ്ചാവ് വാങ്ങി ദൻബാദ് എക്സ്പ്രസിൽ ആലപ്പുഴയിൽ എത്തിച്ച് വിതരണം ചെയ്തിരുന്നത്.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പരിശോധന ഒഴിവാക്കാൻ തുറവൂർ, മാരാരിക്കുളം സ്റ്റേഷനിലാണ് ഇറങ്ങുന്നത്. നിരവധി കേസിൽ പ്രതിയാണ് ഇയാളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫിസിൽ മയക്കുമരുന്ന് കേസ് നിലവിലുണ്ട്.
പരിശോധനക്ക് എക്സൈസ് നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷ്, പ്രിവന്റിവ് ഓഫിസർമാരായ ഗോപകുമാർ, സജിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ റഹീം, ദിലീഷ്, റെനി, വനിത സിവിൽ എക്സൈസ് ഓഫിസർ സൗമിലമോൾ, പ്രദീപ് എന്നിവർ നേതൃത്വം നൽകി.

