ക്ഷേത്ര ദർശനത്തിന് പോയ വീട്ടമ്മയുടെ മാല പൊട്ടിച്ചു; യുവാവ് പിടിയിൽ
text_fieldsഹരിപ്പാട് : സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിന് പോയ വീട്ടമ്മയുടെ മാല ബൈക്കിൽ എത്തി പൊട്ടിച്ചു കടന്ന യുവാവ് പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് അജിത്ത് ഭവനത്തിൽ അജിത്തിനെയാണ് (39) ഹരിപ്പാട് പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ച മണ്ണാറശാല ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോയ ഹരിപ്പാട് വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ 30 ഗ്രാമിെൻറ സ്വർണമാലയാണ് ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ വെച്ച് ബൈക്കിൽ എത്തി പൊട്ടിച്ചത്.
കായംകുളം ഡിവൈ.എസ്.പി. അജയ് നാഥിെൻറ നിർദേശാനുസരണം അന്വേഷണം സംഘം രൂപവത്കരിച്ച് വിവിധ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി ഉപയോഗിച്ചത് നമ്പർ പ്ലേറ്റ് ഇല്ലാത്ത ഹിറോ ഹോണ്ട ഗ്ലാമർ ബൈക്ക് ആണെന്ന് കണ്ടെത്തുകയും ഇടവഴികളിൽ കൂടിയാണ് യാത്ര ചെയ്തിരുന്നതെന്നും മനസ്സിലാക്കി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
മാല വിൽപന നടത്തി കിട്ടിയ 1,02,000 രൂപയും മാല വിറ്റ സ്ഥാപനത്തിൽ നിന്നും 22.850 ഗ്രാം സ്വർണവും, കൃത്യത്തിനുപയോഗിച്ച ഹീറോ ഹോണ്ടാ ഗ്ലാമർ ബൈക്കും പൊലീസ് കണ്ടെത്തി. എസ്. എച്ച്.ഒ. വി.എസ്. ശ്യാംകുമാർ, സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, എ.എസ്.ഐ. ശ്രീകുമാർ, സി.പി.ഒ. മാരായ എ. നിഷാദ് , ഇയാസ്, അൽ അമീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

