എഴുപുന്ന -തുറവൂർ റോഡിൽ മരം വീണു; ഗതാഗതം സ്തംഭിച്ചു
text_fieldsതുറവൂർ-എഴുപുന്ന റോഡിൽ വീണ മരം അഗ്നിരക്ഷാസേന
മുറിച്ചുനീക്കുന്നു
തുറവൂർ: കൂറ്റൻ മരം വീണ് എഴുപുന്ന -തുറവൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പറയകാട് എ.കെ.ജി സെന്ററിനു സമീപം വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ചേർത്തല-എറണാകുളം, ചേർത്തല-അരൂർ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളും നൂറുകണക്കിന് മറ്റു വാഹനങ്ങൾക്കും കടന്നുപോകാൻ കഴിഞ്ഞില്ല. സ്വകാര്യ ബസുകൾ ദേശീയപാതയിലൂടെ സർവിസ് നടത്തി.
ബസുകൾ വരുന്നില്ലെന്ന് അറിഞ്ഞതോടെ ഓട്ടോയിലും മറ്റു വാഹനങ്ങളിലും എരമല്ലൂരിലും തുറവൂരിലും ദേശീയപാതയിൽ എത്തിയാണ് യാത്രക്കാർ നിശ്ചിത സ്ഥലങ്ങളിലേക്ക് യാത്ര തുടർന്നത്. അരൂർ, ചേർത്തല എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന മരങ്ങൾ മുറിച്ചുനീക്കി. രണ്ടരമണിക്കൂറാണ് ഗതാഗതം നിലച്ചത്.