നിർത്തിയിട്ട കാർ പിന്നോട്ടുരുണ്ട് തോട്ടിൽ വീണു
text_fieldsആലപ്പുഴ വഴിച്ചേരി പാലത്തിന് സമീപത്തുനിന്ന് പിന്നോട്ടുരുണ്ട് വാടക്കനാലിലേക്ക് മറിഞ്ഞ കാർ ക്രെയിൻ ഉപയോഗിച്ച്
ഉയർത്തുന്നു
ആലപ്പുഴ: വഴിച്ചേരി പാലത്തിനു സമീപം നിർത്തിയിട്ട കാർ പിന്നോട്ടുരുണ്ട് തോട്ടിൽ വീണു. വൻദുരന്തം ഒഴിവായത് തലനാരിഴക്ക്. മാരാരിക്കുളം സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപെട്ടത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് അപകടം. കാറിലുണ്ടായിരുന്ന രാജുവും സുഹൃത്തും നിർത്തിയിട്ട ശേഷം സമീപത്തെ കടയിലേക്ക് സാധനം വാങ്ങാൻ പോയ സമയത്താണ് പിന്നോട്ട് ഉരുണ്ട് സമീപത്തെ വാടക്കനാലിലേക്ക് മറിഞ്ഞത്. പോളനിറഞ്ഞ തോട്ടിൽനിന്ന് പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാഹനം കരക്കുകയറ്റി.
കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും അടക്കം ഒട്ടേറെ വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന പ്രധാന പാതയോരത്തായിരുന്നു സംഭവം. ഈസമയം മറ്റ് വാഹനങ്ങളും കാൽനടക്കാരും എത്താതിരുന്നതിനാൽ അപകടം തലനാരിഴക്ക് ഒഴിവായി. കാറിന്റെ ഹാൻഡ്ബ്രേക്ക് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

