അയൽവാസികൾ തമ്മിൽ തർക്കം; തടയാനെത്തിയ യുവാവിന്വെട്ടേറ്റു
text_fieldsമണിക്കുട്ടൻ
മാന്നാർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചതോടെ തടസ്സം പിടിക്കാനെത്തിയ ചെന്നിത്തല കിഴക്കേവഴി കല്ലംപറമ്പിൽ അനിലിന് (42) പുറത്ത് വെട്ടേറ്റു. ഇദ്ദേഹം ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പണിക്കന്റയ്യത്ത് മണിക്കുട്ടനെ (57) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നിത്തല കിഴക്കേവഴി ലക്ഷംവീട് നഗറിന് സമീപം തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പണിക്കന്റയ്യത്ത് സജുവും അയൽവാസി ജ്യോതിഷും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സജുവിന്റെ വീട്ടിലെത്തിയ ജ്യോതിഷും സജുവും തമ്മിൽ തർക്കമുണ്ടായപ്പോൾ അയൽവാസികളായ ബന്ധുക്കൾ ഇടപെടുകയും തടസ്സം പിടിക്കാനെത്തിയ അനിലിനു വെട്ടേൽക്കുകയായിരുന്നു. ആറു പേരെ കൂടി ഇനിയും പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
മാന്നാർ സ്റ്റേഷൻ എസ്.എച്ച്.ഒ എം.സി. അഭിലാഷ്, എസ്.ഐ സി.എസ്. അഭിരാം, സീനിയർ സി.പി.ഒമാരായ സാജിദ്, മനേക്ഷ്, സി.പി.ഒ ഹരിപ്രസാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

