വൃക്കകൾ തകരാറിലായ വീട്ടമ്മ സഹായം തേടുന്നു
text_fieldsനൂർജഹാൻ
ചാരുംമൂട്: വൃക്കകൾ തകരാറിലായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. പാലമേൽ ആദിക്കാട്ടുകുളങ്ങര അഷ്റഫ് മൻസിൽ അഷ്റഫിെൻറ ഭാര്യ നൂർജഹാനാണ് (47) അഞ്ചു വർഷമായി ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തുന്നത്. മാസം തോറും ഇരുപത്തയ്യായിരം രൂപയോളം ചെലവാകും. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇത്രയും കാലം ചികിത്സ നടത്തിയത്.
പെട്ടിഓട്ടോ ഡ്രൈവറാണ് അഷ്റഫ്. പെട്ടി ഓട്ടോയുടെ വായ്പ മുടങ്ങിയതോടെ ജപ്തി നടപടി നേരിടുന്നതിനാൽ ഉണ്ടായിരുന്ന ഉപജീവന മാർഗം കൂടി നഷ്ടമാകുമോ എന്ന സ്ഥിതിയാണ് ഈ കുടുംബം. പത്താം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുമുണ്ട്.
തുടർ ചികിത്സ ചെലവുകൾക്കായി 10 ലക്ഷത്തിലേറെ രൂപ ചെലവ് വരും. ചികിത്സ സഹായത്തിനു ആദിക്കാട്ടുകുളങ്ങര ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 405871010140371. IFSC KLGB0040587. ഫോൺ: 9744137764.