തരിശുനിലത്തിൽ തീ പടർന്നു; നാട്ടുകാരും അഗ്നിരക്ഷ സേനയും ചേര്‍ന്ന് അണച്ചു
text_fieldsകരുവേലിൽ ചിറക്കുഴി പാടം കത്തിയനിലയിൽ
എടത്വ: തരിശുനിലത്തിൽ തീ പടർന്നു. നാട്ടുകാരുടെ ഇടപെടലിൽ വൻദുരന്തം ഒഴിവായി.തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ കരുവേലിൽ ചിറക്കുഴി പാടത്താണ് തീ പടർന്നത്. ബുധനാഴ്ച വൈകീട്ട് 4.30നാണ് സംഭവം. പടത്തെ കരിഞ്ഞുണങ്ങിയ പുല്ലിനും കുറ്റിച്ചെടികൾക്കുമാണ് തീപിടിച്ചത്.
പാടത്തിനോട് ചേർന്ന ഭാഗങ്ങളിൽ നിരവധി വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്. തീ പിടിക്കുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടെങ്കിലും മിനിറ്റുകൾക്കുള്ളിൽ തീ പടരുകയായിരുന്നു.
തലവടി ഗ്രാമപഞ്ചായത്ത് അംഗം ജോജി ജെ.വൈലപ്പിള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, പ്രകാശ് പനവേലിൽ എം.എസ്. മധുസൂധനൻ, ജോമോൻ ചക്കാലയിൽ, ഐപ്പ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ആലപ്പുഴ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

