ചാരുംമൂട് ടൗണിലെ ബേക്കറിക്ക് തീപിടിച്ചു
text_fieldsചാരുംമൂട് ടൗണിലെ ബേക്കറിക്ക് തീപിടിച്ചപ്പോൾ
ചാരുമൂട് :ചാരുംമൂട്ടിൽ ബേക്കറിക്ക് തീപിടിച്ച, ലക്ഷങ്ങളുടെ നഷ്ടം. ചാ നൈസ് ബേക്കറിയിലാണ് തീപിടുത്തമുണ്ടായത്. ബുധൻ വൈകിട്ട് നാല് മണിയോടെയാണ് ബേക്കറിയുടെ മുൻഭാഗത്തെ ഫാസ്റ്റ് ഫുഡ് തയാറാക്കുന്ന ഭാഗത്തു നിന്ന് തീയും പുകയും ഉയർന്നത്.
ഇവിടം പൂർണമായും കത്തി നശിച്ചു. സമീപത്തെ തടി മില്ലിലേക്കും തീ പടർന്നു. ഓടിക്കൂടിയവരും കടയിലെ തൊഴിലാളികളും ഇടപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ഉദ്യേഗസ്ഥരും തീയണക്കാൻ സഹായിച്ചു. അഗ്നിശമന സേന എത്താൻ വൈകിയത് തീ അണക്കൽ വൈകിപ്പിച്ചു. ബേക്കറിയിലെ സാധനങ്ങൾ ഭാഗികമായി നശിച്ചിട്ടുണ്ട്. അഗ്നി ബാധയുടെ കാരണം വ്യക്തമായിട്ടില്ല. കെ.പി. റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭനവും ഉണ്ടായി.

