Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right803 പേർക്ക് കോവിഡ്;...

803 പേർക്ക് കോവിഡ്; 1535 പേർക്ക് രോഗമുക്തി

text_fields
bookmark_border
* ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 11.76 ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച 803 പേർക്ക് കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 1535 പേർ രോഗമുക്തരായി. 11.76 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 794 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 1,66,779 പേർ രോഗമുക്തരായി. 14,336 പേർ ചികിത്സയിലുണ്ട്. 2442 ഭിന്നശേഷിക്കാർക്ക് വാക്‌സിൻ ലഭ്യമാക്കി ആലപ്പുഴ: കോവിഡ് വാക്സിനേഷൻ ലഭിക്കുന്നതിനുള്ള മുൻഗണന വിഭാഗത്തിൽപെട്ട 2441 ഭിന്നശേഷിക്കാർക്ക് ജില്ലയിൽ വാക്സിനേഷൻ നൽകി. സാമൂഹികനീതി വകുപ്പി​ൻെറയും ആരോഗ്യവകുപ്പി​ൻെറയും ആഭിമുഖ്യത്തിൽ വനിത ശിശുവികസന വകുപ്പി​ൻെറയും തദ്ദേശ വകുപ്പി​ൻെറയും കോവിഡ് ബ്രിഗേഡ് സന്നദ്ധസേനയുടെയും സഹായത്തോടെയാണ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്‌സിൻ ലഭ്യമാക്കിയത്. അംഗൻവാടി വർക്കർമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, കുടുംബശ്രീ പ്രവർത്തകർ, കോവിഡ് ബ്രിഗേഡ് സന്നദ്ധ പ്രവർത്തകർ എന്നിവർ പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തീകരിച്ച 18-44 വയസ്സുള്ള 1,016 ഭിന്നശേഷിക്കാർക്കും 45 വയസ്സിന് മുകളിലുള്ള 1,425 ഭിന്നശേഷിക്കാർക്കുമാണ് വാക്സിൻ ലഭ്യമാക്കിയത്. ശയ്യാവലംബരായ ഭിന്നശേഷിക്കാർക്കായി പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനമൊരുക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി ജില്ല സാമൂഹിക നീതി ഓഫിസർ എ.ഒ. അബിൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story