Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right640 പേര്‍ക്ക് കോവിഡ്;...

640 പേര്‍ക്ക് കോവിഡ്; 1990 രോഗമുക്തി

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ 640 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 597 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 40 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1990 പേര്‍ രോഗമുക്തരായി. നിലവിൽ 8758 പേര്‍ ചികിത്സയിലുണ്ട്​. കോവിഡ് മരണവിവരം നല്‍കണം ആലപ്പുഴ: കോവിഡ് ബാധിച്ച് ജില്ലക്ക്​ പുറത്തുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മരിക്കുന്ന ആലപ്പുഴ ജില്ലക്കാരുടെ വിവരങ്ങള്‍ എത്രയും വേഗം ജില്ല മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ റൂമില്‍ (ഫോണ്‍-0477 2239999) അറിയിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ ഇരിക്കുന്നവര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചാലും ഇതേ രീതിയില്‍ വിവരം നല്‍കണം. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് താമസം കൂടാതെ ലഭ്യമാക്കുന്നതിനാണ്​ ക്രമീകരണം. ഡ്രൈവിങ്​ പരിശീലനത്തിനി​ടെ നിയന്ത്രണം വിട്ട കാർ​ കനാലിൽ പതിച്ചു ആലപ്പുഴ: ഡ്രൈവിങ്​ പരിശീലനത്തിനിടെ വനിത ഓടിച്ച കാർ നിയന്ത്രണംവിട്ട്​ കനാലിൽ വീണു. മ​ങ്കൊമ്പ്​ സ്വദേശിനി സിനി സേവ്യറാണ്​ കാറോടിച്ചത്​. ഇവരെ ​ഡ്രൈവിങ്​ പഠിപ്പിക്കാൻ പരിശീലകനും ഭർത്താവും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചക്ക്​ 12.35ന്​ വാടപൊഴിയിലാണ്​ സംഭവം. അവധിദിനത്തിൽ കാർ ഡ്രൈവിങ്​ പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്​. കനാലിലേക്ക്​ പതിച്ച കാറിന്‍റെ മുൻഭാഗം വെള്ളത്തിൽ മുങ്ങി. അപകടത്തി​ൽപെട്ടവരെ നാട്ടുകാരാണ്​ രക്ഷിച്ചത്​. ആർക്കും കാര്യമായ പരിക്കില്ല. സംഭവമറിഞ്ഞ്​ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാസേന അസി.സ്റ്റേഷൻ ഓഫിസർ ആർ. ഗിരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാറിൽ ആളില്ലെന്ന്​ ഉറപ്പുവരുത്തിയശേഷം മടങ്ങി. പിന്നീട്​ ക്രെയിൻ ഉപയോഗിച്ച്​ കാർ കരക്ക്​ കയറ്റി. APL MB 02 Car Vadakkal Canal ഡ്രൈവിങ്​ പരിശീലിക്കുന്നതിനിടെ കനാലിലേക്ക്​ പതിച്ച കാർ ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story