Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:29 AM IST Updated On
date_range 27 Dec 2021 5:29 AM IST55 പേര്‍ക്ക് കോവിഡ്; രോഗമുക്തർ 157
text_fieldsbookmark_border
ആലപ്പുഴ: ജില്ലയില്‍ 55 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. നാലുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണ നിരക്ക് 2.54 ശതമാനമാണ്. 157 പേര്‍ രോഗമുക്തരായി. നിലവില്‍ 1568 പേര്‍ ചികിത്സയിലുണ്ട്. സി.പി.ഐ മാനവമൈത്രി ജ്വാല തെളിച്ചു ആലപ്പുഴ: വർഗീയ കൊലപാതകങ്ങൾക്കെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 120 കേന്ദ്രങ്ങളിൽ മാനവമൈത്രി ജ്വാല തെളിച്ചു. കാവുങ്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. പാതിരപ്പള്ളിയിൽ ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശനും കലവൂരിൽ ജില്ല അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദും തൈക്കാട്ടുശ്ശേരിയിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമനും വയലാറിൽ ജില്ല എക്സി. അംഗം എൻ.എസ്. ശിവപ്രസാദും കൊമ്മാടിയിൽ ജില്ല എക്സി. അംഗം പി. ജ്യോതിസും പത്തിയൂരിൽ ജില്ല എക്സി അംഗം എൻ. സുകുമാരപിള്ളയും ഉദ്ഘാടനം ചെയ്തു. ഭരണിക്കാവിൽ സംസ്ഥാന കൗൺസിൽ അംഗം എ. ഷാജഹാനും മാങ്കാക്കുഴിയിൽ ജില്ല എക്സി. അംഗം വി. മോഹൻദാസും താമരക്കുളത്ത് സംസ്ഥാന കൗൺസിൽ അംഗം എൻ. രവീന്ദ്രനും പാലമേൽ ജില്ല എക്സി. അംഗം കെ. ചന്ദ്രനുണ്ണിത്താനും ചെങ്ങന്നൂരിൽ ജില്ല എക്സി. അംഗം എസ്. സോളമനും മാന്നാറിൽ സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസും വടക്കനാര്യാട് സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാറും ഉദ്ഘാടനം ചെയ്തു. 'സാൻകോ-2021' സംഘടിപ്പിച്ചു Attn: പരസ്യതാൽപര്യം ആലപ്പുഴ: ആരോഗ്യരംഗത്തെ ന്യൂതന സാങ്കേതിക വിദ്യകൾ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിന് ശങ്കേഴ്സ് ഹെൽത്ത് കെയർ ആൻഡ് ഡയഗ്നോസ്റ്റിക്സിൻെറ നേതൃത്വത്തിൽ സാൻകോ-2021 എന്ന പേരിൽ സി.എം.ഇ ( കണ്ടിന്യൂ മെഡിക്കൽ എജുക്കേഷൻ ) പ്രോഗ്രാം സംഘടിപ്പിച്ചു. പി.പി. ചിത്തരഞ്ചൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ സ്പീക്കർ എസ്. സുബ്രഹ്മണ്യ അയ്യർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. കോവിഡ് സാമ്പിളിങ് കലക്ഷൻ ആൻഡ് ഹാൻസിലിങ് പ്രൊസീജിയറിനെക്കുറിച്ച് ഡോ. അജിത വിജയൻ, സാമ്പിൾ കലക്ഷൻ ടെക്നിക്കിനെക്കുറിച്ച് കെ.എൻ. ബിജു, ക്വാളിറ്റി മാനേജ്മൻെറ് സിസ്റ്റത്തെക്കുറിച്ച് സബിത നൗഷാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സജീന ഹാരിസ് ആശംസപ്രസംഗം നടത്തി. ശങ്കേഴ്സ് സി.ഇ.ഒ ഡോ. ആർ. മണികുമാർ സ്വാഗതവും അജിത് കുമാർ നന്ദിയും പറഞ്ഞു. APL shankers ശങ്കേഴ്സ് ഹെൽത്ത് കെയർ ആൻഡ് ഡയഗ്നോസ്റ്റിക്സിൻെറ സാൻകോ-2021 പി.പി. ചിത്തരഞ്ചൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ശങ്കേഴ്സ് സി.ഇ.ഒ ഡോ. ആർ. മണികുമാർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story