പാളയത്തിൽ പട; മത്സരിക്കാൻ 5219പേർ
text_fieldsആലപ്പുഴ: മുന്നണികൾക്ക് തലവേദനയായി പാളയത്തിൽ പട. അന്തിമ കണക്കിൽ ജില്ലയിൽ 5219 സ്ഥാനാർഥികൾ. ഇതിൽ 2371 പുരുഷൻമാരും 2848 സ്ത്രീകളും. വയലാർ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥിയെ ട്രാൻസ് ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുത്താതെ സ്ത്രീയായി അംഗീകരിച്ചതോടെ ട്രാൻസ് ജെൻഡർ വിഭാഗത്തിൽ ജില്ലയിൽ മത്സരാർഥികളില്ല.
ജില്ല പഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവയടക്കം ജില്ലയിൽ 1666 സീറ്റുകളാണുള്ളത്. ഇത് പിടിക്കാൻ ഔദ്യോഗിക സ്ഥാനാർഥികൾക്ക് പുറമേ വിമതരും സ്വതന്ത്രരും അപരന്മാരുമുണ്ട്. കഴിഞ്ഞതവണത്തേക്കാൾ 101 സീറ്റാണ് കൂടുതൽ. ഇക്കുറി ആകെയുള്ളത് 18,02,555 വോട്ടർമാരാണ്. ഇതിൽ 9,60,976 സ്തീകളും 8,41,567 പുരുഷന്മാരുമുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 12പേരും 65 പ്രവാസികളും ഉൾപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ മത്സരിക്കാൻ യു.ഡി.എഫിലും എൽ.ഡി.എഫിലും എൻ.ഡി.എയിലും വിമതന്മാർ ഏറെയാണ്. സാധാരണ വിമതശല്യം കുറവായ എൽ.ഡി.എഫിലും പൊട്ടിത്തെറി ഏറെയാണ്. ആലപ്പുഴ നഗരസഭയിലെ പുന്നമട, കളർകോട്, തുമ്പോളി വാർഡുകളിൽ യു.ഡി.എഫ് വിമതരുണ്ട്.
വലിയമരം ജില്ല കോടതി, മന്നത്ത് എൽ.ഡി.എഫിനും വിമതരുണ്ട്. കായംകുളം നഗരസഭയിൽ ഏഴാം വാർഡിലും 40ാംവാർഡിലും എൽ.ഡി.എഫിന് വിമതനുണ്ട്. പഞ്ചായത്തിൽ എൽ.ഡി.എഫിനാണ് കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

