സി.ഡി.എസുകള്‍ക്ക് 3.74 കോടിയുടെ മൈക്രോ ക്രെഡിറ്റ് വായ്പ
text_fieldsആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് പാണാവള്ളി, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തുകളിലെ സി.ഡി.എസുകള്‍ക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയുടെ വിതരണം നടത്തി. പാണാവള്ളി ഗ്രാമപഞ്ചായത്ത് സി.ഡി.എസിലെ 19 അയല്‍ക്കൂട്ടങ്ങളിലെ 232 അംഗങ്ങള്‍ക്കുള്ള 1,87,50,000 രൂപയുടെയും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് സി.ഡി.എസിലെ 20 ആയല്ക്കൂട്ടങ്ങളിലെ 258 അംഗങ്ങള്‍ക്കായുള്ള 1,87,00,000 രൂപയുടെയും വായ്പയാണ് വിതരണം ചെയ്തത്.
സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് കോര്പറേഷന് മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി നടപ്പാക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് ഉള്‍പ്പെടെ 795 കോടിയുടെ വായ്പ വിതരണം നടത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 800 കോടിയുടെ വായ്പ വിതരണമാണ് കോര്പറേഷന് ലക്ഷ്യമിടുന്നത്.
വായ്പ വിതരണം മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗ വികസന കോര്പറേഷന് നല്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പകള്‍ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അല്ക്കൂട്ടങ്ങള്ക്കുള്ള വായ്പ വിതരണം വായ്പ വിതരണം എ.എം. ആരിഫ് എം.പി നിര്‍വഹിച്ചു.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്. രജിത, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രാഗിണി, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല, പാണവള്ളി വൈസ് പ്രസിഡന്റ് കെ.ഇ. കുഞ്ഞുമോന്, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമോള്‍ കലേഷ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബി. വിനോദ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ചെയര്മാന് കെ. പ്രസാദ്, പിന്നാക്ക വിഭാഗ വികസന കോര്പറേഷന് അസി.മാനേജര്‍ പി. വി. സജിത, പാണാവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജനപ്രതിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു
പൂച്ചാക്കൽ: സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ പാണാവള്ളി, തണ്ണീർമുക്കം പഞ്ചായത്തുകളിലെ സി.ഡി.എസുകൾക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയുടെ വിതരണോദ്ഘാടന ചടങ്ങിൽ കോൺഗ്രസ് ജനപ്രതിനിധികളെ ഒഴിവാക്കിയതിൽ കോൺഗ്രസ് പാണാവള്ളി പഞ്ചായത്ത് പാർലമെന്ററി പാർട്ടി പ്രതിഷേധിച്ചു.
പാണാവള്ളി പഞ്ചായത്തിൽ കുടംബശ്രീയുടെ ബൈലോക്ക് വിരുദ്ധമായി സി.പി.എം നേതാക്കളെ പങ്കെടുപ്പിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കുമെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്. രാജേഷ് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ബേബി ചാക്കോ, അജയഘോഷ്, രജനി രാജേഷ്, ആർ. ഉഷാദേവി, വെൽഫയർ പാർട്ടി പഞ്ചായത്ത് അംഗം ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

