Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 6:35 PM GMT Updated On
date_range 18 Aug 2022 6:35 PM GMT3620 സംരംഭങ്ങൾ തുടങ്ങി; ജില്ലയിൽ 7418 പേർക്ക് തൊഴിൽ
text_fieldsbookmark_border
ആലപ്പുഴ: ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 3620 സംരംഭങ്ങൾ ആരംഭിച്ചു. ഇതുവഴി 7418 പേർക്കാണ് തൊഴിൽ ലഭിച്ചത്. 184.46 കോടിയുടെ നിക്ഷേപം ജില്ലയിലുണ്ടായി. ഉൽപാദന-വ്യാപാര, സേവന മേഖലകളിൽ 9666 പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കലക്‌ടർ വി.ആർ. കൃഷ്‌ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തി. ചെങ്ങന്നൂർ -40.51 ശതമാനം, അമ്പലപ്പുഴ -39.30, മാവേലിക്കര -38.19, കാർത്തികപ്പള്ളി -37.58, ചേർത്തല -36.21, കുട്ടനാട് -33.33 എന്നിങ്ങനെയാണ് താലൂക്കുതലത്തിൽ ഇതുവരെയുള്ള പുരോഗതി. വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.എസ്. ശിവകുമാർ, മാനേജർമാരായ എ. അഭിലാഷ്, എം. പ്രവീൺ, ജയകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. യുവജന നൈപുണ്യദിനം ആചരിച്ചു പൂച്ചാക്കൽ: വിനോദവും വിജ്ഞാനവും പകര്‍ന്ന് ലോകയുവജന നൈപുണ്യദിനം മണപ്പുറം സെന്‍റ് തെരേസാസ് ഹൈസ്കൂളില്‍ ആചരിച്ചു. കുട്ടികളുടെ കരവിരുതില്‍ ഒരുക്കിയ സര്‍ഗാത്മക സൃഷ്ടികളുടെ പരിശീലനവും പ്രദര്‍ശനവും ഒരുക്കിയായിരുന്നു ഇത്. പി.ടി.എ പ്രസിഡന്‍റ് പി.ആര്‍. സുമേരന്‍ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജര്‍ ഫാദര്‍ ആന്‍റോച്ചന്‍ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എലിസബത്ത് പോള്‍, എം.പി.ടി.എ പ്രസിഡന്‍റ് റീന സജി, ഫാ.വിപിന്‍ കുരിശുതറ തുടങ്ങിയവർ പങ്കെടുത്തു.
Next Story