Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചന്തിരൂരിൽ...

ചന്തിരൂരിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്

text_fields
bookmark_border
bus accident
cancel
camera_alt

 അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സ് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ഉ​യ​ർ​ത്തി​മാ​റ്റു​ന്നു

അ​രൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ച​ന്തി​രൂ​ർ മേ​ഴ്‌​സി സ്കൂ​ളി​ന് സ​മീ​പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 35 പേ​ർ​ക്ക് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ്​ അ​പ​ക​ടം.

പു​ന്ന​പ്ര​യി​ൽ​നി​ന്ന് തോ​പ്പും​പ​ടി ഫി​ഷി​ങ് ഹാ​ർ​ബ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ. ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നാ​ണ് ഇ​വ​ർ തോ​പ്പും​പ​ടി​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്. ചാ​റ്റ​ൽ​മ​ഴ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ബ​സ് നി​യ​ന്ത്ര​ണം​തെ​റ്റി മീ​ഡി​യ​നി​ൽ ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു.

41 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​ന്ന​പ്ര സ്വ​ദേ​ശി​ക​ളാ​യ ആ​ന്‍റ​ണി (62), തോ​മ​സ് (54), റോ​യ് (42), ജോ​ർ​ജ് (52), ബി​ജു (46), പോ​ൾ (52), ജോ​സ​ഫ് തോ​മ​സ് (53), അ​ലോ​ഷ്യ​സ് (52), ജോ​ൺ ജോ​സ​ഫ് (52), എ.​പി. ജോ​സ​ഫ് (50), സോ​ണി (46), ബൈ​ജു (58), ക്ലീ​റ്റ​സ് (62), വ​ർ​ഗീ​സ് (67), സെ​ബാ​സ്റ്റ്യ​ൻ (58), ജ​യിം​സ് (62), ഷൈ​ബി (52), സെ​ബാ​സ്റ്റ്യ​ൻ (42), ത​ങ്ക​ച്ച​ൻ (62), ബി​നു (42), തോ​മ​സ് (64), ഫ്രാ​ങ്ക്ലി​ൻ (51), ബി​ജു (36), അ​നീ​ഷ് (41), ജീ​വ​ൻ (38), യേ​ശു​ദാ​സ് (42), സ​ജി ജോ​ർ​ജ് (43), സേ​വ്യ​യ​ർ (62), എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. എ​ല്ലാ​വ​രെ​യും തു​റ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പു​ന്ന​പ്ര സ്വ​ദേ​ശി​ക​ളാ​യ ക​റു​ക​പ്പ​റ​മ്പി​ൽ സെ​ബാ​സ്റ്റി​ൻ (49), പു​തു​വ​ൽ നി​വ​ർ​ത്തി​ൽ കോ​ശി (41), സെ​ബാ​സ്റ്റ്യ​ൻ (62), പാ​ക്ക​നാ​മു​റി ഗി​രീ​ഷ് (46), എ​ഡി​സ​ൻ (49) എ​ന്നി​വ​രെ കൊ​ച്ചി ലേ​ക്​​ഷോ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​രൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യും അ​രൂ​ർ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ നി​ല​വി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​റെ ക്ലേ​ശി​ക്കേ​ണ്ടി​വ​ന്നു. ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി വി​ള​ക്കു​കാ​ലു​ക​ൾ എ​ല്ലാം നീ​ക്കി​യി​രി​ക്ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ഏ​റെ​നേ​രം സ്തം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredbus overturned35 peopleChantirur
News Summary - 35 people were injured when a bus carrying fishermen overturned in Chantirur
Next Story