Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right338 പേരെ...

338 പേരെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ: കനത്തമഴയിൽ ജില്ലയിലുണ്ടായ ദുരിതത്തിന്​ ശമനമില്ല. ആകെ 17 ദുരിതാശ്വാസ ക്യാമ്പ്​ തുറന്നിട്ടുണ്ട്​. 102 കുടുംബത്തിലെ . തിരുവൻവണ്ടൂർ, ചെങ്ങന്നൂർ, മുളക്കുഴ, മാന്നാർ, എണ്ണക്കാട്​, തലവടി, രാമങ്കരി, ചെന്നിത്തല, വീയപുരം വി​ല്ലേജുകളിലാണ്​ ക്യാമ്പുകൾ തുറന്നത്​. തലവടി, മുട്ടാർ, പുളിങ്കുന്ന്‌ പഞ്ചായത്തുകളിലെ താഴ്‌ന്നയിടങ്ങളിലെ വീടുകളിൽ വെള്ളം കയറുകയാണ്​. ജില്ലയിലെ ജലാശയങ്ങളിൽ അപകടനിലക്ക്​ മുകളിലാണ്​ വെള്ളം. കിഴക്കൻ വെള്ളത്തിന്‍റെ വരവിൽ തോട്ടപ്പള്ളിയിലും തണ്ണീർമുക്കത്തും കൂടുതൽ ഷട്ടറുകൾ തുറന്നു. പൊഴിച്ചാലിലെ നീരൊഴുക്ക് കലക്ടർ വിലയിരുത്തി ആലപ്പുഴ: ദുരന്തനിവാരണ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് അന്ധകാരനഴി പൊഴി, തോട്ടപ്പള്ളി സ്പിൽവേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളില്‍ ജില്ല കലക്ടർ വി.ആര്‍. കൃഷ്ണതേജ സന്ദര്‍ശനം നടത്തി. ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ച് ഷട്ടറുകള്‍ വഴിയുള്ള നീരൊഴുക്ക് ക്രമീകരിക്കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ ആശങ്കജനകമായ സ്ഥിതി ഇല്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ അതോറിറ്റി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജിത ദിലീപ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജ്, പട്ടണക്കാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ റജിമോന്‍, അംഗങ്ങളായ രാജേഷ്, ജാസ്മിന്‍, വില്ലേജ് ഓഫിസര്‍ ജിനു ഡൊമിനിക്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story