ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 320 ജീവൻ
text_fieldsആലപ്പുഴ: ജില്ലയിലെ റോഡപകടങ്ങളിൽ കഴിഞ്ഞവർഷം പൊലിഞ്ഞത് 320 ജീവൻ. വിവിധയിടത്തായി 3422 അപകടങ്ങളിൽ 3616 പേർക്കാണ് പരിക്കേറ്റത്. 2022 ജനുവരി മുതൽ ഡിഡംബർവരെ മോട്ടോർ വാഹന വകുപ്പിന്റെ കണക്കനുസരിച്ചാണിത്. മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളും മരണനിരക്കും കുറവായിരുന്നു. 2020, 2021 വർഷങ്ങളിൽ കോവിഡ് നിയന്ത്രണമുള്ളതിനാൽ വാഹനാപകടങ്ങളിലും മരണത്തിലും ഗണ്യമായ കുറവുണ്ടായി. ലോക്ഡൗണിൽ വാഹനങ്ങൾ പുറത്തിറങ്ങാതിരുന്നതും അപകടം കുറക്കുന്നതിന് സഹായകരമായി. നിലവിൽ 2019ലെ കണക്കുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.
2019ൽ 3632 അപകടങ്ങളിൽ 4189 പേർക്ക് പരിക്കേറ്റു. ആവർഷം 480 പേർ മരിച്ചു. 2018ൽ 3489 അപകടങ്ങളിൽ 373പേരും 2020ൽ 2526 അപകടങ്ങളിൽ 248 പേരും 2021ൽ 2097 അപകടങ്ങളിൽ 292പേരും മരണത്തിന് കീഴടങ്ങി. കഴിഞ്ഞവർഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ അപകടത്തിലും മരണസംഖ്യയിലും കുറവാണുള്ളത്. നാറ്റ് പാക് നടത്തിയ പഠനത്തിൽ ജില്ലയിലെ റോഡുകളിൽ അപകടസാധ്യതയുള്ള 420 ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിരുന്നു. കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കളുടെ ജീവൻപൊലിഞ്ഞ അമ്പലപ്പുഴ കാക്കാഴം ജങ്ഷനും ഇതിൽ ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

