Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right30 മിനിറ്റിൽ 157...

30 മിനിറ്റിൽ 157 വിഭവങ്ങൾ: റെക്കോഡ് നേട്ടത്തിൽ ആലപ്പുഴക്കാരി

text_fields
bookmark_border
ആലപ്പുഴ: 'അടുക്കളയിൽനിന്ന്​ അരങ്ങത്തേക്ക്' എത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടം കൈവരിച്ചിരിക്കുകയാണ് ആലപ്പുഴ തത്തംപള്ളി കുഴിവേലിൽ ജിജി സിബിച്ചൻ. 30 മിനിറ്റിൽ 157 വിഭവങ്ങൾ പാചകം ചെയ്താണ് റെക്കോഡ് നേടിയത്. നാടൻ വിഭവങ്ങളായ ഇഡ്​ഡലി, പുട്ട്, ഇടിയപ്പം, ഉണ്ണിയപ്പം, അട തുടങ്ങി, ഇറച്ചി വിഭവങ്ങളും ഷേക്കും വരെയാണ് ജിജി അരമണിക്കൂർകൊണ്ട് തയാറാക്കിയത്. ഏഴു മാസത്തെ പരിശീലനത്തിനു ശേഷമാണ്​ മത്സരം നടന്നത്. 30 മിനിറ്റിൽ 132 വിഭവങ്ങൾ പാചകം ചെയ്ത തമിഴ്നാട് മധുര സ്വദേശിയുടെ റെക്കോഡാണ് ജിജി തകർത്തത്. നെഹ്റു ട്രോഫി സ്റ്റാർട്ടിങ് പോയന്‍റിനു സമീപം മേര മൻ എന്ന ഹോം സ്റ്റേ നടത്തിയിരുന്നു ഇവർ. ഇവിടെ വരുന്ന നാല്പതോളം അതിഥികൾക്ക് ദിവസവും ഭക്ഷണം പാചകം ചെയ്തുള്ള പരിചയമാണ് ഈ 41ക്കാരിയുടെ പിൻബലം. ചേർത്തല ഷാരോൺ പബ്ലിക്കേഷനുവേണ്ടി 13 പാചക പുസ്തകങ്ങളും രചിച്ച ജിജി വിമുക്ത ഭടൻ കെ.ജെ. സിബിച്ച‍ൻെറ ഭാര്യയാണ്​. ജയ്സൺ, സനേവ്, അഭിയ എന്നിവരാണ് മക്കൾ. APL INDIA BOOK OF RECORDS ജിജി സിബിച്ചൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story