Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:30 AM IST Updated On
date_range 26 Jan 2022 5:30 AM IST2561 പേര്‍ക്ക് കോവിഡ്; രോഗമുക്തി 822
text_fieldsbookmark_border
തുടർച്ചയായ മൂന്നാംദിവസവും ടി.പി.ആർ പുറത്തുവിട്ടില്ല ആലപ്പുഴ: ജില്ലയില്‍ 2561 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2460 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 27 ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായി. 74 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 822 പേര്‍ രോഗമുക്തരായി. നിലവില്‍ 10,982 പേര്‍ ചികിത്സയിലുണ്ട്. രണ്ടുദിവസത്തെ ഇടവേളക്കുശേഷമാണ് ജില്ലയിലെ കോവിഡ് കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്. അതിനിടെ, യഥാർഥ കണക്ക് മറച്ചുവെക്കുകയാണെന്ന ആക്ഷേപവും ഉണ്ട്. ഞായറാഴ്ച ജില്ലയിൽ 1564 പേർക്ക് രോഗം ബാധിച്ചെന്നായിരുന്നു ഔദ്യോഗിക കണക്ക്. ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റിൽ 2168 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെർവർ തകരാറായിരുന്നതിനാലാണ് രണ്ടുദിവസം കണക്കുകൾ നൽകാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. രോഗവ്യാപനം ഇരട്ടിയായിട്ടും തുടർച്ചയായ മൂന്നാംദിവസവും ജില്ലയിലെ ടി.പി.ആർ വെളിപ്പെടുത്താൻ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. കാര്യങ്ങൾ കൈവിട്ടുപോയോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ രാത്രി ഏറെ വൈകി സംസ്ഥാനതലത്തിലെ റിപ്പോർട്ട് മാത്രമാണ് നൽകിയിരുന്നത്. താലൂക്കുകളിൽ സംയുക്ത സ്‌ക്വാഡ് ആലപ്പുഴ: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം പരിശോധിക്കാനും തുടര്‍ നടപടി സ്വീകരിക്കാനും ജില്ലയിലെ ആറു താലൂക്കിലും സംയുക്ത സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധന നടത്താൻ കലക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവിട്ടു. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലെ സ്‌ക്വാഡില്‍ റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരുണ്ടാകും. മാര്‍ക്കറ്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്ററുകള്‍, ബാറുകള്‍, ബീച്ചുകള്‍, പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, മറ്റു പൊതുഇടങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തും. ആളുകള്‍ കൂട്ടംകൂടുന്നില്ലെന്നും സമൂഹ അകലം, മാസ്‌കിന്റെ ശരിയായ ഉപയോഗം, സ്ഥാപനങ്ങളിലെ ബ്രേക് ദ ചെയിന്‍ ക്രമീകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാനാണ് പരിശോധന. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയില്‍ അനുവദനീയമായതിലും കൂടുതല്‍ പേര്‍ പങ്കെടുക്കുന്നുണ്ടോയെന്നും പരിശോധിക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. താലൂക്കുതല സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല സബ് കലക്ടർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story