Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right24 മണിക്കൂറിനുള്ളിൽ...

24 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാരെ രക്ഷിക്കണം -കൊടിക്കുന്നിൽ

text_fields
bookmark_border
ആലപ്പുഴ: ഒരു നിമിഷം പോലും വൈകാതെ രക്ഷാപ്രവർത്തനം നടത്തി 24 മണിക്കൂറിനുള്ളിൽ യുക്രെയ്​നിൽനിന്ന്​ ഓരോ ഇന്ത്യക്കാരനെയും നാട്ടിലെത്തിക്കുന്ന ഉത്തരവാദിത്തം കേന്ദ്ര സർക്കാർ നിറവേറ്റണമെന്ന്​ കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ കൊടിക്കുന്നിൽ സുരേഷ്​ ആവശ്യപ്പെട്ടു. യുക്രെയ്​നിലെ ഖാർക്കിവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ നവീൻ ശേഖരപ്പ കൊല്ലപ്പെട്ട അതിദാരുണമായ സംഭവം ആ കുടുംബത്തിനും രാജ്യത്തിനും തീരാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വായുസേനയുടെ പ്രത്യേക മിഷൻ തന്നെ ഇതിനായി ഉപയോഗിക്കണം. ഇതുവരെ ഇന്ത്യ നേടിയ എല്ലാ നയതന്ത്ര ശക്തിയും ഉപയോഗിച്ച്​ സമ്മർദം ചെലുത്തി ഈ മിഷൻ വിജയകരമാക്കണമെന്നും ഒപ്പം തന്നെ വിവിധ അന്താരാഷ്ട്ര ഫോറങ്ങളിൽ സമ്മർദം ചെലുത്താൻ ഇന്ത്യ അമാന്തിക്കരുതെന്നും റഷ്യയുടെ ഭാഗം ചേരുന്നതിന് തുല്യമായ നിഷ്​പക്ഷ സമീപനം ഇന്ത്യൻ വംശജരുടെ ജീവഹാനിയിലാകും കലാശിക്കുന്നതെന്നും​ കൊടിക്കുന്നിൽ സുരേഷ് മുന്നറിയിപ്പ്​ നൽകി. യുക്രെയ്​നിലെ ഖാർക്കിവ്, സുമി പ്രവിശ്യകളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ ആണ് കുടുങ്ങിക്കിടക്കുന്നത്. അവരുടെ ജീവന് പോലും ഭീഷണി നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇപ്പോഴും മെല്ലപ്പോക്ക് നയം സ്വീകരിച്ച യുക്രെയ്​നിലെ ഇന്ത്യൻ എംബസിയുടെ നടപടി തീർത്തും നിരാശപ്പെടുത്തുന്നതാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story