Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുന്നമടപ്പൂരത്തിന്​ 22...

പുന്നമടപ്പൂരത്തിന്​ 22 ചുണ്ടൻവള്ളങ്ങൾ; ഇ​ത്തവണ ഒ​രാ​ഴ്ച​ നീ​ളു​ന്ന ആ​ഘോ​ഷം

text_fields
bookmark_border
പുന്നമടപ്പൂരത്തിന്​ 22 ചുണ്ടൻവള്ളങ്ങൾ; ഇ​ത്തവണ ഒ​രാ​ഴ്ച​ നീ​ളു​ന്ന ആ​ഘോ​ഷം
cancel
camera_alt

നെ​ഹ്​​റു ​ട്രോ​ഫി വ​ള്ളം​ക​ളി​ക്ക്​ മു​ന്നോ​ടി​യാ​യി മേ​ൽ​പാ​ടം ചു​ണ്ട​നി​ൽ പി.​ബി.​സി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട്​ ക്ല​ബ്​ പ​രി​ശീ​ല​ന​ത്തു​ഴ​ച്ചി​ൽ ന​ട​ത്തു​ന്നു

​ആ​ല​പ്പു​ഴ: ലോ​ക​ത്തി​ന്​​​ മു​ന്നി​ൽ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മു​യ​ർ​ത്തു​ന്ന ആ​ല​പ്പു​ഴ​യു​ടെ ഓ​ള​പ്പൂ​ര​ത്തി​ന് ആ​ഗ​സ്​​റ്റ്​​ 22ന് ​പു​ന്ന​മ​ട സാ​ക്ഷി​യാ​കും. ഓ​ണാ​ഘോ​ഷ​ത്തി​നൊ​പ്പം ഒ​രാ​ഴ്ച നീ​ളു​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ്​ 72ാമ​ത് നെ​ഹ്​​റു ട്രോ​ഫി​ വ​ള്ളം​ക​ളി​യെ വ​ര​വേ​ൽ​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​വ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ ഗ്രൂ​പ്പി​ന്​ ചു​മ​ത​ല ന​ൽ​കി​യ​തോ​ടെ രാ​ജ്യാ​ന്ത​ര​നി​ല​വാ​ര​ത്തി​ൽ വ​ള്ളം​ക​ളി ഇ​ക്കു​റി കൂ​ടു​ത​ൽ ക​ള​റാ​കും. വ​ള്ളം​ക​ളി​യി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ക്കു​ന്ന​ത് 71 വ​ള്ള​ങ്ങ​ള്‍.

ചു​ണ്ട​ൻ വി​ഭാ​ഗ​ത്തി​ല്‍ മാ​ത്രം​ആ​കെ 22 വ​ള്ള​ങ്ങ​ളു​ണ്ട്. ചു​രു​ള​ന്‍-​ര​ണ്ട്, ഇ​രു​ട്ടു​കു​ത്തി എ-​മൂ​ന്ന്, ഇ​രു​ട്ടു​കു​ത്തി ബി-16, ​ഇ​രു​ട്ടു​കു​ത്തി സി-14, ​വെ​പ്പ് എ- ​അ​ഞ്ച്, വെ​പ്പ് ബി- ​നാ​ല്, തെ​ക്ക​നോ​ടി ത​റ-​ഒ​ന്ന്, തെ​ക്ക​നോ​ടി കെ​ട്ട്-​നാ​ല്​ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന വ​ള്ള​ങ്ങ​ൾ. വി​നോ​ദ-​വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ​യും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. പു​ന്ന​മ​ട​യി​ൽ നേ​ര​ത്തെ ട്രാ​ക്ക് ത​യാ​റാ​ക്കി ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​പ്പി​ച്ച്​ ട്ര​യ​ലു​ക​ൾ കൂ​ടൂ​ത​ൽ ജ​ന​പ്രി​യ​മാ​ക്കും.

ആ​ഗ​സ്റ്റ്​ 18ന്​ ​ന​ഗ​രം​ചു​റ്റി​യു​ള്ള വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ നി​ന്നും ജോ​ൺ​സ് ഗ്രൗ​ണ്ടി​ലേ​ക്കാ​ണ് സം​സ്​​കാ​രി​ക ഘോ​ഷ​യാ​ത്ര. തു​ട​ർ​ന്ന് ജോ​ബി ജോ​ൺ ന​യി​ക്കു​ന്ന ഗാ​ന​മേ​ള അ​ര​ങ്ങേ​റും. 19ന് ​കാ​വാ​ലം സ്മൃ​തി​ക​ൾ സം​ഗീ​ത പ​രി​പാ​ടി​യും പു​ന്ന​പ്ര മ​ധു​വി​ന്റെ സ്​​റ്റേ​ജ്​ ഷോ​യും ഉ​ണ്ടാ​കും. 20ന് ​വി​നീ​ത് ശ്രീ​നി​വാ​സ​ന്റെ ഗാ​ന​മേ​ള​യും ന​ട​ക്കും. ആ​ല​പ്പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച്​ ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ വ​ഴി​യും ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ്​ വി​ൽ​പ​ന​യും ന​ട​ക്കു​ന്നു​ണ്ട്. എ​സ്.​ബി.​ഐ, ഫെ​ഡ​റ​ൽ ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​ ഓ​ണ്‍ലൈ​ൻ ടി​ക്ക​റ്റ് ല​ഭി​ക്കു​ക. എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള ടി​ക്ക​റ്റും ഓ​ൺ​ലൈ​നാ​യി ല​ഭി​ക്കും. www.nehrutrophy.nic.in എ​ന്ന് നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​വും.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ കോ​ർ​പ​റേ​റ്റ് ബോ​ക്സ് ടി​ക്ക​റ്റി​ൽ അ​ഞ്ച് പേ​ർ​ക്ക് നെ​ഹ്റു പ​വ​ലി​യ​നി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കും. നാ​ലു​പേ​ര്‍ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന നെ​ഹ്‌​റു പ​വ​ലി​യ​നി​ലെ പ്ലാ​റ്റി​നം കോ​ര്‍ണ​ര്‍ ടി​ക്ക​റ്റ് വി​ല 25000 രൂ​പ​യാ​ണ്. 10,000 രൂ​പ​യാ​ണ് ഒ​രാ​ള്‍ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന പ്ലാ​റ്റി​നം കോ​ര്‍ണ​ര്‍ ടി​ക്ക​റ്റ് നി​ര​ക്ക്. കോ​ർ​പ​റേ​റ്റ് ബോ​ക്സ്, പ്ലാ​റ്റി​നം കോ​ര്‍ണ്‍ ടി​ക്ക​റ്റു​ക​ള്‍ എ​ടു​ക്കു​ന്ന​വ​രെ പ​വ​ലി​യ​നി​ലെ​ത്തി​ക്കാ​ന്‍ പ്ര​ത്യേ​ക​ബോ​ട്ട് സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ക്ക് ഭ​ക്ഷ​ണ സൗ​ക​ര്യ​വു​മു​ണ്ടാ​കും. നെ​ഹ്‌​റു പ​വ​ലി​യി​നി​ലെ ടൂ​റി​സ്റ്റ്​ ഗോ​ള്‍ഡ് ടി​ക്ക​റ്റ് 3000 രൂ​പ, ടൂ​റി​സ്റ്റ്​ സി​ല്‍വ​ര്‍ 2500, റോ​സ് കോ​ര്‍ണ​ര്‍ 1500, വി​ക്ട​റി ലൈ​ൻ 500, ഓ​ള്‍ വ്യൂ 400, ​ലേ​ക്ക് വ്യൂ ​ഗോ​ള്‍ഡ് 200, ലോ​ണ്‍ 100 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്ക്.

ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ൾ

1. ത​ല​വ​ടി ചു​ണ്ട​ന്‍ (കൈ​ന​ക​രി വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ്) 2. വീ​യ​പു​രം ചു​ണ്ട​ന്‍ (യു.​ബി.​സി കൈ​ന​ക​രി എ​ഫ്.​സി) 3. അ​രോ​മ ചു​ണ്ട​ൻ-1 (അ​രോ​മ ബോ​ട്ട് ക്ല​ബ്) 4. മേ​ല്‍പാ​ടം ചു​ണ്ട​ൻ (പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്) 5. ചെ​റു​ത​ന ചു​ണ്ട​ന്‍ (നാ​ട്ട​കം ബോ​ട്ട് ക്ല​ബ്) 6. പു​ണ്യാ​ള​ൻ നി​ര​ണം (കു​മ​ര​കം ടൗ​ൺ ബോ​ട്ട് ക്ല​ബ്) 7. ന​ടു​ഭാ​ഗം (പി.​ബി.​സി പു​ന്ന​മ​ട, എ​ൻ.​സി.​എ​ഫ്.​സി ബോ​ട്ട് ക്ല​ബ്) 8. ക​രു​വാ​റ്റ (ജി.​എ​ൽ.​സി ബോ​ട്ട് ക്ല​ബ്, ചെ​റു​ത​ന) 9. വെ​ള്ളം​കു​ള​ങ്ങ​ര (എ​സ്.​എ​ച്ച് ബോ​ട്ട് ക്ല​ബ്) 10. ജ​വ​ഹ​ര്‍ താ​യ​ങ്ക​രി (നാ​ട്ട​കം ഫാ​ൻ​സ് ബോ​ട്ട് ക്ല​ബ്) 11. സെ​ന്റ് പ​യ​സ് ടെ​ന്ത് (സെ​ന്റ് പ​യ​സ് ടെ​ന്ത് ബോ​ട്ട് ക്ല​ബ്) 12. നി​ര​ണം ചു​ണ്ട​ൻ (നി​ര​ണം ബോ​ട്ട് ക്ല​ബ്) 13. ആ​യാ​പ​റ​മ്പ് വ​ലി​യ ദി​വാ​ന്‍ജി (വ​ലി​യ ദി​വാ​ൻ​ജി ബോ​ട്ട് ക്ല​ബ്) 14. ആ​നാ​രി (ആ​നാ​രി ബോ​ട്ട് ക്ല​ബ്) 15. ച​മ്പ​ക്കു​ളം ചു​ണ്ട​ൻ (ച​മ്പ​ക്കു​ളം ബോ​ട്ട് ക്ല​ബ്) 16. കാ​രി​ച്ചാ​ല്‍ ചു​ണ്ട​ൻ (തെ​ക്കേ​ക്ക​ര ബോ​ട്ട് ക്ല​ബ്-​ടി.​ബി.​സി) 17. ആ​യാ​പ​റ​മ്പ് പാ​ണ്ടി (ഐ.​ബി.​ആ​ർ.​എ കൊ​ച്ചി​ൻ) 18. ക​രു​വാ​റ്റ ശ്രീ ​വി​നാ​യ​ക​ൻ (കെ.​ടി.​ബി.​സി ഫാ​ൻ​സ് ക്ല​ബ്) 19. ആ​ർ​പ്പൂ​ക്ക​ര ചു​ണ്ട​ൻ (ഇ​മ്മാ​നു​വ​ൽ ബോ​ട്ട് ക്ല​ബ് കു​മ​ര​കം) 20. ആ​ല​പ്പാ​ട് ചു​ണ്ട​ൻ (സെൻറ് ജോ​ൺ​സ് ബോ​ട്ട് ക്ല​ബ് തെ​ക്കേ​ക്ക​ര) 21. പാ​യി​പ്പാ​ട​ന്‍ ചു​ണ്ട​ൻ-2 (പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്) 22. പാ​ർ​ഥ​ൻ (ജൂ​നി​യ​ർ കൈ​ന​ക​രി ബോ​ട്ട് ക്ല​ബ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nehru Trophy Boat Racevallam kaliAlappuzhaWater Festival
News Summary - 22 boats for Punnamada water fest
Next Story