Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:28 AM IST Updated On
date_range 1 Feb 2022 5:28 AM IST2074 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
ആലപ്പുഴ: ജില്ലയില്‍ 2074 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 52 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1541 പേര്‍ രോഗമുക്തരായി. നിലവില്‍ 15817 പേര്‍ ചികിത്സയില്‍ കഴിയുന്നു. `````````` മീഡിയാവൺ: കേന്ദ്രനീക്കം അപലപനീയം -ഐ.എൻ.എൽ ആലപ്പുഴ: മീഡിയവണിന് നേരെയുള്ള കേന്ദ്രനീക്കം മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമമാണെന്നും അപലപനീയമാണെന്നും ഐ.എൻ.എൽ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മീഡിയവണിന്‍റെ നയനിലപാടുകളോട് വിയോജിപ്പുണ്ട്. എങ്കിലും വിയോജിപ്പുകളെ തല്ലിക്കെടുത്തുന്ന ഫാഷിസ്റ്റ് രീതിയോട് യോജിക്കാനാവില്ലെന്നും മീഡിയവൺ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തോട് വിയോജിക്കുന്നതായും ജില്ല പ്രസിഡന്‍റ് നിസാറുദ്ദീൻ കാക്കോന്തറയും ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story