Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right2023 പേര്‍ക്ക് കോവിഡ്

2023 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ 2023 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. 1919 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട്​ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായി. 106 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2287 പേര്‍ രോഗമുക്തരായി. നിലവില്‍ 18,657 പേര്‍ ചികിത്സയില്‍ കഴിയുന്നു. ------ മണ്ണഞ്ചേരി-മാടത്തുംകര ജെട്ടി റോഡ് നിര്‍മാണം തുടങ്ങി ആലപ്പുഴ: മണ്ണഞ്ചേരി-മാടത്തുംകര ജെട്ടി റോഡ് നിര്‍മാണോദ്ഘാടനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നിര്‍വഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് മാടത്തുങ്കര പ്രദേശത്ത് കായലില്‍ മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കായലിലേക്ക് എത്തിപ്പെടുന്നതിന് യാത്ര മാര്‍ഗങ്ങളില്ല. തീരദേശത്തെ 60ഓളം കുടുംബങ്ങള്‍ക്ക് ഇതോടെ ഗതാഗതസൗകര്യമാകും. 40 ലക്ഷം രൂപ മുടക്കി ഹാര്‍ബര്‍ എൻജിനീയറിങ്​ വകുപ്പാണ് നിര്‍മാണം നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രന്‍, ജില്ല പഞ്ചായത്ത്​ അംഗം ആര്‍. റിയാസ്, പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. അജിത് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജുമൈലത്ത്, എം.എസ്. സന്തോഷ്, കെ.പി. ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം പി.എ. സബീന, ദീപ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ------ വനിത കമീഷൻ മെഗാ അദാലത് ആലപ്പുഴ: സംസ്ഥാന വനിത കമീഷന്‍ മെഗാ അദാലത് 17ന് രാവിലെ 10 മുതൽ ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. ------- പ്രവാസി സംരംഭകർക്ക് സൗജന്യ പരിശീലനം ആലപ്പുഴ: സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തുനിന്ന് തിരികെ എത്തിയവർക്കുമായി നോർക്ക ബിസിനസ് ഫെസിലി​റ്റേഷൻ കേന്ദ്രം സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കും. 17ന് എറണാകുളത്ത് നടക്കുന്ന പരിപാടിയില്‍ തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവർക്ക് മുൻഗണനയുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 14നു മുമ്പ്​ എൻ.ബി.എഫ്.സിയിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2770534, nbfc.coordinator@gmail.com. ------ വലയും കരിമീൻ കൃഷിയും: അപേക്ഷിക്കാം ആലപ്പുഴ: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട മത്സ്യത്തൊഴിലാളികൾക്ക് വലയും പിന്നാമ്പുറ കുളങ്ങളിലെ കരിമീൻ കൃഷിക്കായി ആനുകൂല്യവും നല്‍കുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്‌സിഡിയോടെ 5000 രൂപയുടെ വലയാണ് നൽകുന്നത്. പിന്നാമ്പുറ കുളങ്ങളിലെ കരിമീൻ കൃഷിക്ക് 20 ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. യൂനിറ്റ് ഒന്നിന് 18,000 രൂപ ചെലവ് വരും. അപേക്ഷകൾ ജില്ല ഓഫിസിലോ, മത്സ്യഭവനുകളിലോ ഫെബ്രുവരി 14ന്​ വൈകീട്ട്​ അഞ്ചുവരെ സ്വീകരിക്കും. ഫോൺ: 0477 2252814, 0477 2251103. -------- അധ്യാപക കോഴ്സ് ആലപ്പുഴ: കേരള ഗവ. ഡിപ്ലോമ ഇന്‍ എലിമെന്‍ററി എജുക്കേഷന്‍ അധ്യാപക കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് 15വരെ അപേക്ഷിക്കാം. ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചവർക്കാണ്​ അവസരം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി: 17നും 35നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. 0473- 4296496, 8547126028.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story