Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right2000 രൂപയുടെ ലോട്ടറി...

2000 രൂപയുടെ ലോട്ടറി ടിക്കറ്റ്​ കവർന്നു; മോഷ്ടിച്ച ടിക്കറ്റിന്​​ 1200 രൂപ സമ്മാനം

text_fields
bookmark_border
2000 രൂപയുടെ ലോട്ടറി ടിക്കറ്റ്​ കവർന്നു; മോഷ്ടിച്ച ടിക്കറ്റിന്​​ 1200 രൂപ സമ്മാനം
cancel

ആ​ല​പ്പു​ഴ: സൈ​ക്കി​ളി​ലെ​ത്തി​യ യു​വാ​വ്​ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യു​ടെ 2,000 രൂ​പ​യു​ടെ ടി​ക്ക​റ്റ്​ ക​വ​ർ​ന്നു. ഫ​ലം പു​റ​ത്തു​വ​ന്ന​​പ്പോ​ൾ മോ​ഷ്​​ടി​ച്ച ടി​ക്ക​റ്റു​ക​ൾ​ക്ക്​ 1200 രൂ​പ​യു​ടെ സ​മ്മാ​നം. ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി മു​ഹ​മ്മ പു​ത്ത​ന​ങ്ങാ​ടി വാ​ര​ണം ത​ക​ടി​വെ​ളി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സ​ബീ​ന നൗ​ഷാ​ദി​ന്‍റെ ടി​ക്ക​റ്റു​ക​ളാ​ണ്​ അ​പ​ഹ​രി​ച്ച​ത്. വൈ​കീ​ട്ട്​ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 12 ടി​ക്ക​റ്റു​ക​ൾ​ക്ക്​ 100രൂ​പ വീ​തം സ​മ്മാ​ന​വും കി​ട്ടി. നി​ർ​മ്മ​ൽ എ​ൻ.​ആ​ർ. 331 ഭാ​ഗ്യ​ക്കു​റി​യു​ടെ 457884 എ​ന്ന ന​മ്പ​രു​ക​ൾ​ക്കാ​ണ്​ സ​മ്മാ​നം അ​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.45ന്​ ​മാ​മൂ​ട്​ ക​റു​ക​പ്പ​ള്ളി​ക്ക് സ​മീ​പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. പു​തി​യ സൈ​ക്കി​ളി​ൽ മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ​യാ​ൾ ടി​ക്ക​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ടു. ടി​ക്ക​റ്റ്​ സെ​റ്റാ​യി​ട്ട്​ വേ​ണ​​മെ​ന്ന്​ പ​റ​ഞ്ഞ്​ ന​മ്പ​രു​ക​ൾ നോ​ക്കാ​ൻ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ 12 ടി​ക്ക​റ്റു​ക​ൾ വീ​ത​മു​ള്ള നാ​ലു​സെ​റ്റും ഇ​യാ​ൾ കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റ്​ മോ​ഷ്ടി​ച്ച​യാ​ളെ ക​​ണ്ടെ​ത്താ​നാ​യി​ല്ല. നോ​ർ​ത്ത്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lottery caserewardstolen ticket
News Summary - 2000 rupees lottery ticket stolen; 1200 rupees reward for stolen ticket
Next Story