Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right172 പേര്‍ക്ക് കോവിഡ്

172 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ 172 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 166 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 7.75 ശതമാനമാണ്. 338 പേര്‍ രോഗമുക്തരായി. നിലവില്‍ 2375 പേര്‍ ചികിത്സയില്‍ കഴിയുന്നു. `````````````````````` നവോദയ പ്രവേശനം; സമയപരിധി നീട്ടി ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022- 23 അധ്യയന വര്‍ഷം ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള അഞ്ചു സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബര്‍ 30 വരെ www.navodaya.gov.in, www.nvsadmissionclassnine.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2021-22 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുക. 2006 മെയ് ഒന്നിനോ അതിനു ശേഷമോ 2010 ഏപ്രില്‍ മുപ്പതിനോ അതിനു മു​േമ്പാ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പ്രായപരിധി ബാധകമാണ്. ഫോണ്‍ 0479-2320056. ``````````````` അധ്യാപക ഒഴിവ് ആലപ്പുഴ: കിടങ്ങറ ഗവണ്‍മൻെറ്​ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്തമാറ്റിക്​സ്​ വിഷയത്തില്‍ ജൂനിയര്‍ ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 18ന് രാവിലെ 10ന് സ്‌കൂളില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0477-2753232, 9400181880. ---------------- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആലപ്പുഴ: ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്​ച അവധി. ജില്ല കലക്​ടര്‍ ആണ്​ അവധി പ്രഖ്യാപിച്ചത്​. -------------------- മലബാർ സമര അനുസ്​മരണജാഥ പര്യടനം ആലപ്പുഴ: മലബാർ സമര അനുസ്​മരണ സമിതിയുടെ സംസ്ഥാന ജാഥ 18, 19 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. പതിനെട്ടിന് രാവിലെ 9 ന്​ വടുതലയിൽനിന്ന്​ ആരംഭിച്ച് മണ്ണഞ്ചേരി ജങ്​ഷൻ,ആലപ്പുഴ മക്കിടുഷാ പള്ളിക്ക് സമീപം, കുറവൻതോട് ജങ്​ഷൻ, വണ്ടാനം കിണർമുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകുന്നേരം 7 ന്​ വളഞ്ഞവഴി ജങ്​ഷനിൽ സമാപിക്കും. 19ന്​ രാവിലെ 9.30 ന് തൃക്കുന്നപ്പുഴയിൽ ആരംഭിച്ച്​ 1.30 ന് കായംകുളത്ത് പ്രതാങ്ങമൂട് ജങ്​ഷനിൽ സമാപിക്കും. യാത്രക്ക്​ ജില്ലയിൽ സ്വീകരണം നൽകുന്നതിന്​ വിവിധ കേന്ദ്രങ്ങളിൽ ജനകീയ സമിതി രൂപവത്​കരിക്കുകയും ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്​തതായി ജില്ല കൺവീനർ പി.എ. നവാസ് വണ്ടാനം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story