Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right17 വർഷം മുമ്പ്​...

17 വർഷം മുമ്പ്​ കാണാതായ രാഹുൽ ജീവനോടെയുണ്ടെന്ന്​ കാണിച്ച്​ കത്ത്

text_fields
bookmark_border
ആലപ്പുഴ: 17 വർഷം മുമ്പ്​ ആലപ്പുഴയിൽനിന്ന്​ കാണാതായ രാഹുലിൽ ജീവിപ്പിച്ചിക്കുന്നുവെന്ന്​ കാണിച്ച്​ മാതാവിന്​ കത്ത്​ ലഭിച്ചു. അന്വേഷണത്തിന്​ ജില്ല പൊലീസ്​ മേധാവിക്ക്​ കൈമാറി. രാഹുലിനോട്​ സാമ്യവും സമാ​ന പ്രായവുമുള്ളയാളെന്ന്​ കാണിച്ച്​ മുംബൈയിൽനിന്ന്​ രണ്ടുദിവസം മുമ്പാണ്​ കത്ത്​ ലഭിച്ചതെന്ന്​ കൺസ്യൂമർ ഫെഡ് നീതി സ്റ്റോർ ജീവനക്കാരിയായ മാതാവ്​ മിനി 'മാധ്യമ'ത്തോട്​ പറഞ്ഞു. കത്തിൽ രാഹുലിനോട്​ സാമ്യമുള്ള ചെവിയും വിടർന്ന തലയും 24 വയസ്സുമു​ണ്ടെന്നും പറയുന്നുണ്ട്​. നെടുമ്പാശ്ശേരി ഭാഗത്ത്​ ഇപ്പോഴുള്ളതായും സൂചന നൽകുന്ന കത്ത്​ ആദ്യം വിശ്വാസത്തിലെടുത്തില്ല. കുട്ടിയുടെ പഴയ ഫോട്ടോയുമായി ഒത്തുനോക്കിയപ്പോൾ സാമ്യമു​ണ്ടെന്ന്​ അയൽവാസികൾ പറഞ്ഞതോടെയാണ്​ പൊലീസിന്​ കൈമാറിയതെന്നും അവർ പറഞ്ഞു. 2005 മേയ്​ 18ന് വൈകീട്ട് നാലിന്​ വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ്​ രാഹുലിലെ കാണാതായത്​. ആലപ്പുഴ ടൈനി ടോക്സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന രാഹുലിന്​ അന്ന്​ ഏഴ് വയസ്സ്​ പൂർത്തിയായിരുന്നില്ല. തിരോധാനത്തിന്‍റെ തൊട്ടു മുമ്പുവരെ പലരും കണ്ടതാണ്​. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും കൊലപ്പെടുത്തിയെന്നും വരെ കഥകളിറങ്ങി. ഇതോടെ പൊലീസ്​ അന്വേഷണം ഊർജിതമാക്കി. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സി.ബി.ഐയും കേസ്​ അ​ന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രാഹുലിനെ കാണാതാവുമ്പോൾ കുവൈത്തിലായിരുന്ന പിതാവ്​ രാജു (55) നാട്ടിൽ തിരിച്ചെത്തി മകനെ കണ്ടെത്താനുള്ള പോരാട്ടത്തിലായിരുന്നു. രാഹുലിന്‍റെ രൂപസാദൃശ്യമുള്ള കുട്ടിയെ കണ്ടതായി വിവരം ലഭിച്ചാൽ അവിടെയെല്ലാം ഓടിയെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മകനെ കാണാനുള്ള ആഗ്രഹം ബാക്കിയായി ശാരീരികവും മാനസികവുമായി തളർന്ന രാജു മേയ്​ 22ന്​ ആത്മഹത്യചെയ്തു. ഇതിന്​ പിന്നാലെ രാഹുൽ തിരോധാനം വീണ്ടും ചർച്ചയാ​യപ്പോ​ഴാണ്​ പുതിയ കത്ത്​ ലഭിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story