Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:28 AM IST Updated On
date_range 11 Dec 2021 5:28 AM IST152 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
ആലപ്പുഴ: ജില്ലയില്‍ 152 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 147 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ചുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണ നിരക്ക് 4.86 ശതമാനമാണ്. 172 പേര്‍ രോഗമുക്തരായി. നിലവില്‍ 1509 പേര്‍ ചികിത്സയിലുണ്ട്. കേരഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30ന് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കഞ്ഞിക്കുഴി പി.പി. സ്വാതന്ത്ര്യം സ്മാരക കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ അധ്യക്ഷത വഹിക്കും. സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം ആലപ്പുഴ: പി.എസ്.സി, യു.പി.എസ്.സി. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സൻെറര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് സൗജന്യ പരിശീലനം നല്‍കും. 2022 ജനുവരി മുതല്‍ ജൂണ്‍ വരെ റെഗുലര്‍, ഹോളിഡേ കോഴ്സുകളുണ്ട്. പ്രായം 18നും 39നും മധ്യേ. എസ്.എസ്.എല്‍.സി ബുക്കിൻെറ പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവ സഹിതം നിശ്ചിത ഫോറത്തില്‍ ഈ മാസം 20 വരെ നേരിട്ട് അപേക്ഷ നല്‍കാം. ഫോണ്‍: 0477 2252869, 8593948584, 8891877287, 7994063198.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story