Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right150 പേര്‍ക്ക് കോവിഡ്;...

150 പേര്‍ക്ക് കോവിഡ്; 243 രോഗമുക്തർ

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ 150പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഏഴുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക്​ 5.16 ശതമാനം. 243 പേര്‍ രോഗമുക്തരായി. നിലവില്‍ 1523 പേര്‍ ചികിത്സയിലുണ്ട്​. പി.ടി. ചാക്കോ അവാര്‍ഡ് മന്ത്രി സജി​ ചെറിയാന്​ സമ്മാനിച്ചു ആലപ്പുഴ: മികച്ച സാമൂഹിക, പൊതുപ്രവർത്തകന് നൽകുന്ന പി.ടി. ചാക്കോ ഫൗണ്ടേഷൻ അവാർഡ് മന്ത്രി സജി ചെറിയാന് മന്ത്രി പി. പ്രസാദ് സമ്മാനിച്ചു. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സമ്മേളനം ഗതാഗത മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്‍തു. ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം ടി.ടി. കുരുവിള അധ്യക്ഷതവഹിച്ചു. ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ഫൗണ്ടേഷൻ അവാർഡ് സൻെറ്​ ആൻറണീസ് ഗേൾസ് എച്ച്.എസിനുവേണ്ടി ഹെഡ്മിസ്ട്രസ് ലിജി സെബാസ്​റ്റ്യൻ ഏറ്റുവാങ്ങി. കലക്ടർ എ.അലക്‌സാണ്ടർ, ഡിവൈ.എസ്​.പി എൻ.ആർ. ജയരാജ്, പ്രവാസി മലയാളി റോയ് പി.തിയോച്ചൻ, മനോരമ ന്യൂസ് ബ്യൂറോ ചീഫ് റോയ് കൊട്ടാരച്ചിറ, അരുൺമുട്ടൽ, പി.ജെ. കുര്യൻ, ജോഷി രാജ് തുടങ്ങിയവരും അവാർഡ് ഏറ്റുവാങ്ങി. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഓർമപുതുക്കി ജോളി എതിരേറ്റ്​ ദൃക്‌സാക്ഷി വിവരണം നടത്തി. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, സി.പി​.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, മുക്കം ബേബി, പി.പി. ജോസഫ്, രജി ചെറിയാൻ, ജോസ് ജോൺ വെങ്ങാത്തറ, പി. സതീദേവി, ജോളി ചേലങ്കേരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story