Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right15 പൊലീസ്​...

15 പൊലീസ്​ സ്​റ്റേഷനുകളിൽ പുതിയ വാഹനം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ 15 പൊലീസ്​ സ്​റ്റേഷനുകളിൽ ഇനി പുതിയ ബൊലേ​റൊ ജീപ്പുകൾ പറപറക്കും. സ്​റ്റേഷനുകളുടെ ആവശ്യത്തിന്​ സർക്കാർ അനുവദിച്ച പുതിയ ബൊലേറൊ ജീപ്പുകളുടെ ഫ്ലാഗ്​ ഓഫ്​ ജില്ല പൊലീസ്​ മേധാവി ജി. ജയ്​ദേവ്​ നിർവഹിച്ചു. എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ വീതം ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ്​ നടപടി. നിലവില്‍ ഒരു വാഹനമുള്ള സ്​റ്റേഷനുകള്‍ക്കാണ് ജീപ്പുകള്‍ അനുവദിച്ചത്. പൊലീസ്​ ട്രെയിനിങ്​ സെന്‍ററിൽ (​പൊലീസ്​ ക്ലബ്​) നടന്ന ചടങ്ങിൽ ഡി.എച്ച്.ക്യു ഡെപ്യൂട്ടി കമാൻഡർ വി. സുരേഷ് ബാബു, നാർകോട്ടിക് സെൽ ഡിവൈ.എസ്​.പി എം.കെ. ബിനുകുമാർ, സ്​പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്​.പി എം.ജി സാബു തുടങ്ങിയവർ പ​​ങ്കെടുത്തു. APL police jeep ​പൊലീസ്​ സ്​റ്റേഷനുകൾക്ക്​ അനുവദിച്ച പുതിയ ജീപ്പുകളുടെ ഫ്ലാഗ്​ ഓഫ്​ ജില്ല​ പൊലീസ്​ മേധാവി ജി. ജയ്​ദേവ്​ നിർവഹിക്കുന്നു സ്​റ്റേഷനുകളുടെ ചുമതല വനിതകൾക്ക്​; വനിതദിനം വേറിട്ടതായി ആലപ്പുഴ: വനിതദിനത്തിൽ ജില്ലയിലെ പൊലീസ്​ സ്​​റ്റേഷനുകളുടെ ചുമതല നിർവഹിച്ചത്​ വനിതകൾ. പാറാവ് ചുമതലയും വനിത ഉദ്യോഗസ്ഥർക്കായിരുന്നു. മതിയായ വനിത ഉദ്യോഗസ്ഥർ ലഭ്യമല്ലാത്ത സ്റ്റേഷനുകൾ, മറ്റ് സ്റ്റേഷനുകളിൽനിന്ന്​ ബദൽ സംവിധാനം കണ്ടെത്തിയാണ്​ വനിതകളെ നിയോഗിച്ചത്​. സ്ത്രീശാക്‌തീകരണം ലക്ഷ്യമിട്ട് പൊലീസ്​ നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ്​ ചുമതലകൾ നൽകിയതെന്ന്​ ജില്ല പൊലീസ്​ മേധാവി ജി. ജയ്​ദേവ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story