ആലപ്പുഴ ജില്ലയിൽ മുഖച്ഛായ മാറി 144 സ്കൂളുകൾ
text_fieldsആലപ്പുഴ: പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളും ഡെസ്കുകളും ചോർന്നൊലിക്കുന്ന മേൽക്കൂരയും വിസ്മൃതിയിലാക്കി പൊതുവിദ്യാലയങ്ങൾ. 2016ൽ സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമാണ് സ്കൂളുകളുടെ സമഗ്രമാറ്റം സാധ്യമാക്കിയത്. നവകേരളം മിഷന്റെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടർച്ചയായി വിദ്യാകിരണം പദ്ധതി രണ്ട് വർഷം പിന്നിടുമ്പോൾ മേഖല കൈവരിച്ചത് വലിയ നേട്ടം.
ജില്ലയിലെ 144 സർക്കാർ സ്കൂളുകൾക്കാണ് ഇതുവരെ പശ്ചാത്തല വികസനം സാധ്യമായത്. 254.9 കോടിയാണ് സ്കൂളുകളുടെ വികസനത്തിന് ചെലവിടുന്നത്. 65 സ്കൂളുകളിൽ പദ്ധതികൾ പൂർത്തിയാക്കി. 15 സ്കൂളുകളിൽ നിർമാണം പുരോഗമിക്കുകയാണ്. കിഫ്ബിയിൽനിന്ന് അഞ്ചുകോടി ചെലവിൽ ഒമ്പതു സ്കൂൾ, മൂന്നു കോടി ചെലവിൽ 15 സ്കൂളുകൾ, നബാർഡ് ഫണ്ടിൽ രണ്ടു കോടി ചെലവിൽ രണ്ട് സ്കൂളുകൾ, തീരദേശവികസന ഫണ്ടിൽനിന്ന് രണ്ടുകോടി ചെലവിൽ അഞ്ച് സ്കൂളുകളിലും പശ്ചാത്തല വികസനം സാധ്യമാക്കി.
118 പദ്ധതികൾക്ക് പ്ലാൻ ഫണ്ടിൽനിന്നാണ് തുക. അഞ്ച് സ്കൂളുകളിൽ സമഗ്രപദ്ധതി രേഖ നടപടി പുരോഗമിക്കുകയാണ്. 27 പദ്ധതികൾക്ക് ടെൻഡർ നടപടികളായി. നാലിടങ്ങളിൽ കിഫ്ബിയുടെ അനുമതിക്കായി ടെൻഡർ സമർപ്പിച്ചു. 2023ൽ ജില്ലയിലെ ആറ് സർക്കാർ സ്കൂളുകൾക്കുകൂടി അടിസ്ഥാന സൗകര്യവികസനത്തിന് തുക അനുവദിക്കാനുള്ള നടപടി പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

