Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുത്തിവെപ്പിന്​...

കുത്തിവെപ്പിന്​ പിന്നാലെ 14 കുട്ടികൾക്ക്​ വിറയലും ഛർദിയും: മരുന്നി​െൻറ പരിശോധനഫലം കാത്ത്​ അധികൃതർ

text_fields
bookmark_border
കുത്തിവെപ്പിന്​ പിന്നാലെ 14 കുട്ടികൾക്ക്​ വിറയലും ഛർദിയും: മരുന്നി​െൻറ പരിശോധനഫലം കാത്ത്​ അധികൃതർ
cancel

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​നി​ത-​ശി​ശു ആ​ശു​പ​ത്രി​യി​ൽ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​തി​ന്​ പി​ന്നാ​ലെ 14 കു​ട്ടി​ക​ൾ​ക്ക്​ വി​റ​യ​ലും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​രു​ന്നി​െൻറ പ​രി​ശോ​ധ​ന​ഫ​ലം കാ​ത്ത്​ അ​ധി​കൃ​ത​ർ. കു​ത്തി​വെ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ആ​ൻ​റി​ബ​യോ​ട്ടി​ക്​ മ​രു​ന്ന്​ ബാ​ച്ചി​െൻറ സാം​പി​ൾ വി​ശ​ദ​പ​രി​ശോ​ധ​ന​ക്ക്​ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ന്​ കൈ​മാ​റി. ഫ​ലം തി​ങ്ക​ളാ​ഴ്​​ച വ​ര​ു​മെ​ന്ന്​​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്​ ഡോ. ​കെ.​കെ. ആ​ശ പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി ചി​കി​ത്സ​യു​ടെ ആ​ദ്യ​പ​ടി​യാ​യി ന​ൽ​കു​ന്ന മ​രു​ന്നാ​ണി​ത്. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ അ​ല​ർ​ജി ഉ​ണ്ടാ​കാം. ഒ​ന്നി​ലേ​റെ പേ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​തി​നാ​ൽ മ​രു​ന്നു​ത​ന്നെ​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം. പ്ര​ശ്ന​മു​ണ്ടാ​യ​പ്പോ​ൾ​ത​ന്നെ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട്​ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നാ​ൽ ആ​രു​ടെ​യും നി​ല വ​ഷ​ളാ​യി​ല്ല. കു​ത്തി​വെ​പ്പി​ന്​ ഉ​പ​യോ​ഗി​ച്ച മ​രു​ന്ന്, സി​റി​ഞ്ച്, നീ​ഡി​ൽ എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ.​എം.​എ​ൽ.​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ഫ​ലം കി​ട്ടി​യ​തി​നു​ശേ​ഷ​മേ കു​ട്ടി​ക​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ട്ട ചൂ​ടും വി​റ​യ​ലും എ​ന്താ​െ​ണ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്​​ച​യാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കു​ത്തി​െ​വ​പ്പ്​ എ​ടു​ത്ത ന​വ​ജാ​ത​ശി​ശു​ക്ക​ള​ട​ക്കം 14 കു​ട്ടി​ക​ൾ​ക്കാ​ണ്​ വി​റ​യ​ലും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ നി​ല​മെ​ച്ച​പ്പെ​ട്ട​ത്​ ര​ണ്ട്​ മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ്. കു​ട്ടി​ക​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ​കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ൻ വി​ത​ര​ണം ചെ​യ്ത​ മ​രു​ന്നാ​ണ്​​ കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​​ന്​ പി​ന്നാ​െ​ല ബാ​ച്ചി​ൽ ഉ​ൾ​പ്പെ​ട്ട ബാ​ക്കി മ​രു​ന്നി​െൻറ ഉ​പ​യോ​ഗം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

Show Full Article
TAGS:injection children 
News Summary - 14 children tremble and vomit after injection:
Next Story