Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:30 AM IST Updated On
date_range 17 Dec 2021 5:30 AM IST131 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
ആലപ്പുഴ: ജില്ലയില്‍ 131 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ചുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗ സ്ഥിരീകരണ നിരക്ക് 4.3 ശതമാനമാണ്. 115 പേര്‍ രോഗമുക്തരായി. നിലവില്‍ 1365 പേര്‍ ചികിത്സയിലുണ്ട്. ഐ.എച്ച്.ആര്‍.ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ആറുമാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. ഇൗ മാസം 31നകം അപേക്ഷിക്കണം. ഫോണ്‍: 0476 2623597, 9447488348. ടെന്‍ഡര്‍ ക്ഷണിച്ചു ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ജില്ല ആശുപത്രിയില്‍ 2022ല്‍ സി.ടി, എം.ആര്‍.ഐ, അള്‍ട്രാ സൗണ്ട് സ്‌കാനിങ്, എക്‌സ്-റേ പരിശോധന എന്നിവ നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 24ന് ഉച്ചക്ക് ഒന്നുവരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 0477 2251151, ഇ-മെയില്‍: wcalpy@gmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story