Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right13 കിലോ കഞ്ചാവുമായി...

13 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
ചേർത്തല: 13 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി എൻ.കെ. ബാബു (ബാബു മഹ്​ജി-50)​ അറസ്റ്റിലായി​. 15 വർഷമായി ഒഡിഷയിൽ താമസിച്ച് കഞ്ചാവ് കൃഷി ചെയ്ത്​ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് കടത്തിവരികയായിരുന്നു. ജില്ല പൊലീസ്​ മേധാവി ജി. ജയ്ദേവിന്‍റെ നിർദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, ചേർത്തല ഡിവൈ.എസ്​.പി ടി.ബി. വിജയൻ, ചേർത്തല എസ്​.എച്ച്​.ഒ വിനോദ് കുമാർ, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഉല്ലാസ്, സി.പി.ഒമാരായ പ്രവീഷ്, എബി തോമസ്, ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഒഡിഷയിലെ നക്സൽ ബാധിത പ്രദേശത്ത് താമസിച്ച് ബലംപ്രയോഗിച്ച്​ പ്രതിയെ പിടികൂടുകയായിരുന്നു. ഇടുക്കി വെള്ളത്തൂവൽ എല്ലക്കല്ലൽ നെടുകല്ലേൽ സ്വദേശിയായ പ്രതി ബാബു 15 വർഷമായി ഒഡിഷയിൽ താമസമാണ്​. നക്സൽ ബാധിത പ്രദേശമായ ഡാഗുഡ എന്നസ്ഥലത്തെ മാഹ്​ജി ഗോത്രവർഗത്തിലെ ഒരുസ്ത്രീയെ വിവാഹം കഴിച്ച് ബാബു മാഹ്ജി എന്നപേരിലാണ്​ അവിടെ താമസിച്ചിരുന്നത്​. ഗ്രോത്രവർഗക്കാർക്ക്​ സഹായങ്ങൾ ചെയ്തും അവരെക്കൊണ്ട് കാട് വെട്ടിത്തെളിച്ചും വർഷങ്ങളായി കഞ്ചാവ് കൃഷി നടത്തുകയായിരുന്നു. ഒഡിഷയിൽപോയി ബാബുവിൽനിന്ന് കഞ്ചാവ് വാങ്ങിയ ആലപ്പുഴ വള്ളിക്കുന്നം സ്വദേശികളായ അനന്ദു, ഫയാസ് എന്നിവരെ കഴിഞ്ഞമാർച്ച് 24ന്​ ചേർത്തലയിൽ പിടികൂടിയിരുന്നു. തുടർന്ന്​ നടത്തിയ രഹസ്യനീക്കത്തിലൂടെയാണ്​ ഒഡിഷയിൽനിന്നും പ്രതിയായ ബാബു മഹ്​ജിയെ അറസ്റ്റ്​ചെയ്തത്​. നക്സൽ സ്വാധീന മേഖലയിൽ വൻതോതിൽ കഞ്ചാവ് ചെടി കൃഷി നടത്തി സംസ്​കരിച്ച് കഞ്ചാവും ഹഷിഷ് ഓയിലും കേരളം ഉൾപ്പെടെയുള്ള തെക്കേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ തോതിൽ കയറ്റുമതി നടത്തിവരികയായിരുന്നു. പ്രതിയെ ശനിയാഴ്ച ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ് മജിസ്​ട്രേറ്റ് കോടതിയിൽ ഹാജരാക്കും. APG babu എൻ.കെ. ബാബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story