Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിൽ പൊലീസിന്​12...

ജില്ലയിൽ പൊലീസിന്​12 പുതിയ വാഹനം

text_fields
bookmark_border
local news
cancel
camera_alt

ജി​ല്ല​ക്ക്​ അ​നു​വ​ദി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ്​​ഓ​ഫ്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ൺ നി​ർ​വ​ഹി​ക്കു​ന്നു

ആ​ല​പ്പു​ഴ: കേ​ര​ള പൊ​ലീ​സ് സ്റ്റേ​റ്റ് പ്ലാ​ൻ സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല പൊ​ലീ​സി​ന്​ അ​നു​വ​ദി​ച്ച 12 വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ്‌​ഓ​ഫ്‌ ജി​ല്ല ആ​സ്ഥാ​ന​ത്ത്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ൺ നി​ർ​വ​ഹി​ച്ചു. എ​ട്ട്​ ബൊ​ലേ​റോ ജീ​പ്പും ര​ണ്ട്​ എ​ക്സ്.​യു.​വി 300ഉം ​ര​ണ്ട്​ മോ​ട്ടോ​ർ സൈ​ക്കി​ളു​മാ​ണ് ജി​ല്ല​ക്ക്​ അ​നു​വ​ദി​ച്ച​ത്.

പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ മാ​റ്റാ​നാ​ണ് പു​തി​യ​വ അ​നു​വ​ദി​ച്ച​ത്. 10 വ​ർ​ഷ​വും അ​തി​ല്‍ കൂ​ടു​ത​ലും പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഇ​നി​മു​ത​ല്‍ ജി​ല്ല​യി​ൽ ഒ​രു സ്റ്റേ​ഷ​നി​ലും ഉ​ണ്ടാ​വി​ല്ല. എ​ല്ലാ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലും ര​ണ്ട്​ ജി​പ്പ്​ വീ​തം ഉ​ണ്ടാ​വും. എ​ക്സ്.​യു.​വി 300 ജി​ല്ല സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി​ക്കും ജി​ല്ല ഫിം​ഗ​ർ ബ്യൂ​റോ​ക്കു​മാ​ണ് അ​നു​വ​ദി​ച്ച​ത്. അ​ഡീ​ഷ​ന​ൽ എ​സ്.​പി എ​സ്.​ടി. സു​രേ​ഷ് കു​മാ​ർ, ഡി.​എ​ച്ച്.​ക്യു അ​സി. ക​മാ​ൻഡ​ന്റ് ഇ​ൻ ചാ​ർ​ജ് ബി. ​സു​ദ​ർ​ശ​ന​ൻ, എം.​ടി.​ഒ ജി​ജോ ജോ​സ​ഫ് ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha
News Summary - 12 new vehicles for the police in the district
Next Story