Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമിനി ട്രാവലർ മറിഞ്ഞ്...

മിനി ട്രാവലർ മറിഞ്ഞ് 12 പേർക്ക് പരിക്ക്

text_fields
bookmark_border
മിനി ട്രാവലർ മറിഞ്ഞ് 12 പേർക്ക് പരിക്ക്
cancel
camera_alt

ചേ​ര്‍ത്ത​ല മാ​യി​ത്ത​റ​യി​ല്‍ മ​റി​ഞ്ഞ മി​നി ടെ​മ്പൊ

ചേർത്തല: ദേശീയപാതയിൽ മായിത്തറയിൽ മിനി ട്രാവലർ മറിഞ്ഞ് 12 പേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.എറണാകുളത്തുനിന്ന് കഞ്ഞിക്കുഴിയിൽ ഗൃഹപ്രവേശനം കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങുമ്പോൾ നിയന്ത്രണംവിട്ട് ട്രാവലർ തലകീഴായി മറിയുകയായിരുന്നു. തുടർന്ന് ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഒഴുകിയത് പരിഭ്രാന്തി പരത്തി. ഒരുമണിക്കൂറോളം ഗതാഗതം തടസ്സവുമുണ്ടായി.

നാട്ടുകാരും ചേർത്തല അഗ്നിരക്ഷ സേനയും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. പലരുടെയും തലക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mini traveler accident
News Summary - 12 injured as mini traveler overturns
Next Story