Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:31 AM IST Updated On
date_range 20 Dec 2021 5:31 AM IST119 പേര്‍ക്ക് കോവിഡ്; രോഗമുക്തി 159
text_fieldsbookmark_border
ആലപ്പുഴ: ജില്ലയില്‍ 119 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഒമ്പതുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണ നിരക്ക് 5.39 ശതമാനമാണ്.159 പേര് രോഗമുക്തരായി. നിലവില്‍ 1449 പേര് ചികിത്സയിലുണ്ട്. പക്ഷിപ്പനി: 63,677 പക്ഷികളെ കൊന്നൊടുക്കി ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ഇതുവരെ 63,677 പക്ഷികെള കൊന്നൊടുക്കി. ഞായറാഴ്ച മാത്രം ജില്ലയില്‍ 15,643 താറാവുകളെയാണ് കൊന്നത്. കരുവാറ്റ -7966, പുറക്കാട് -3630, ചെറുതന -4047 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ കൊന്ന താറാവുകളുടെ എണ്ണം. എറണാകുളം ജില്ലയില്‍നിന്നുള്ള അഞ്ചും കൊല്ലത്തുനിന്നുള്ള രണ്ടും ടീമുകള്‍ ഉള്‍പ്പെടെ മൃഗസംരക്ഷണ വകുപ്പിൻെറ 10 റാപിഡ് റെസ്പോണ്‍സ് ടീമുകളാണ് ഞായറാഴ്ച കള്ളിങ്ങും അണുനശീകരണവും നടത്തിയത്. ജില്ലയില്‍ ഈമാസം ഒമ്പത് മുതല്‍ ഇതുവരെ 63,677 പക്ഷികളെയാണ് കൊന്നത്. ഇതില്‍ 63,414 താറാവുകളും 263 കോഴികളും ഉള്‍പ്പെടുന്നു. 28,044 മുട്ടകളും 1750 കിലോ തീറ്റയും നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story