Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂർ താലൂക്കിൽ...

ചെങ്ങന്നൂർ താലൂക്കിൽ 114 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
ചെങ്ങന്നൂർ താലൂക്കിൽ 114 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
cancel
camera_alt

പാ​ണ്ട​നാ​ട്ടി​ൽ പ​മ്പാ ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​ക്ക​യ​റി​യ​പ്പോ​ൾ

ചെങ്ങന്നൂരിൽ: താലൂക്കിൽ 12 ക്യാമ്പുകളിലായി 114 കുടുംബങ്ങളിലെ 395 അംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 166 പുരുഷൻമാരും 157 സ്ത്രീകളും, 78 കുട്ടികളും 60 വയസിനു മുകളിൽ പ്രായമുള്ള 77 പേരുമാണ് കഴിയുന്നത്. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നവർക്കായി ചെങ്ങന്നൂർ പുത്തൻകാവ്-ഇടയാറൻമുള-ആറൻമുള റൂട്ടിൽ ഗതാഗതം നിലച്ചിട്ട് ഒരു ദിവസത്തിലേറെയായി.

ചെങ്ങന്നൂർ ഇടനാട് എട്ടാം വാർഡ് പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ആദ്യം രൂക്ഷമായത്. കണ്ടത്തിൽനിന്നും ഒലിച്ചിറങ്ങിയ വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് കയറുകയായിരുന്നു. ചെങ്ങന്നൂർ നഗരസഭയിലെ പുത്തൻകാവ്, ഇടനാട്, മംഗലം പ്രദേശങ്ങളിലും പാണ്ടനാട് പഞ്ചായത്തിലെ ആർ.കെ.വി സ്കൂൾ ജങ്ഷൻ-നാക്കട, വെൺമണി ചാവടിതറ അമ്പലത്തിന് സമീപം, ആറാട്ടുപുഴ, സെന്റ് ആൻസ് സ്കൂളിന് പിൻവശം എന്നിവിടങ്ങളിലും വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്. വെള്ളപൊക്ക ബാധിത പ്രദേശങ്ങളിൽ സജി ചെറിയാൻ എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് എന്നിവർ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chengannur TalukAlappuzhalocalnews
News Summary - ചെങ്ങന്നൂർ താലൂക്കിൽ 114 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Next Story