Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:28 AM IST Updated On
date_range 1 March 2022 5:28 AM IST113 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
ആലപ്പുഴ: ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായി. 11പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 392 പേര്‍ രോഗമുക്തരായി. നിലവില്‍ 1535 പേര്‍ ചികിത്സയിലുണ്ട്. സ്‌കൂള്‍ കെട്ടിടനിര്‍മാണം: രണ്ടുകോടിയുടെ ഭരണാനുമതി കായംകുളം: നിയോജകമണ്ഡലത്തില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിട നിര്‍മാണത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു. പ്രതിഭ എം.എല്‍.എ അറിയിച്ചു. ഗവ. ടൗണ്‍ യു.പി.എസിന് ഒരുകോടിയും കരീലക്കുളങ്ങര യു.പി.എസ്, ചെട്ടികുളങ്ങര തെക്കേക്കര ഗവ. യു.പി.എസ് എന്നിവക്ക് 50 ലക്ഷം വീതവുമാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് അനുവദിച്ചത്. തദ്ദേശ വകുപ്പിനാണ് നിര്‍മാണചുമതല. നിര്‍മാണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. അയ്യൻകാളി സ്പോർട്സ് സ്കൂള്‍: സെലക്ഷന് ട്രയല്‍ ഒമ്പതിന് ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്‍റെ വെള്ളായണി അയ്യൻകാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോർട്സ് സ്കൂളില്‍ പ്രവേശനത്തിനുള്ള സെലക്ഷന് ട്രയല്‍ ഈമാസം ഒമ്പതിന് നടക്കും. രാവിലെ 9.30ന് ആലപ്പുഴ എസ്.ഡി.വി. എച്ച്.എസ്.എസ് സ്കൂള്‍ മൈതാനത്താണ് ട്രയല്‍. 2022-23 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലും പ്ലസ് വണ്ണിലും പ്രവേശനത്തിന് കായികാഭിരുചിയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരിഗണിക്കും. മാര്‍ച്ച് മാസത്തില്‍ നാല്, 10 ക്ലാസുകളില്‍ പരീക്ഷയെഴുതുന്ന പട്ടികജാതി, വര്‍ഗ വിഭാഗങ്ങളില്‍പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം സ്‌കൂള്‍ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്പോർട്സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 0477-2252548, 7012831236.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story