Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right11 ദുരിതാശ്വാസ...

11 ദുരിതാശ്വാസ ക്യാമ്പുകൾ; 73 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
house
cancel
camera_alt

ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന പ​ല്ല​ന ക​ള​ത്തി​ൽ തെ​ക്ക​തി​ൽ അ​ബൂ​ബ​ക്ക​ർ കു​ഞ്ഞി​െൻറ വീ​ട്

ആ​ല​പ്പു​ഴ: ക​ന​ത്ത​മ​ഴ​യും ക​ട​ൽ​ക്ഷോ​ഭ​വും മൂ​ലം ദു​രി​ത​ത്തി​ലാ​യ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി 11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്ന​താ​യി ജി​ല്ല ക​ല​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ പ​റ​ഞ്ഞു. 73 കു​ടും​ബ​ങ്ങ​ളി​ലെ 219 പേ​രെ​യാ​ണ് ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. ത​ങ്കി സെൻറ്​ ജോ​ർ​ജ് എ​ൽ.​പി.​എ​സി​ലെ ക്യാ​മ്പി​ൽ 20 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്.

മാ​രാ​രി​ക്കു​ളം വ​ട​ക്ക് ചേ​ന്ന​വേ​ലി സെൻറ്​ തോ​മ​സ് എ​ൽ.​പി.​എ​സി​ൽ മൂ​ന്നു കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​രാ​ണു​ള്ള​ത്. മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ൽ ര​ണ്ടു ക്യാ​മ്പു​ക​ളാ​ണ് തു​റ​ന്ന​ത്. മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം ചാ​ത്തി​യ​റ ഗ​വ​ൺ​മെൻറ്​ എ​ൽ.​പി.​എ​സി​ൽ എ​ട്ടു കു​ടും​ബ​ങ്ങ​ളി​ലെ 23 പേ​രും മാ​വേ​ലി​ക്ക​ര ഗ​വ​ൺ​മെൻറ്​ ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രു​മാ​ണു​ള്ള​ത്. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ നാ​ലു ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. അ​മ്പ​ല​പ്പു​ഴ പു​ന്ത​ല എ​സ്.​വി.​എ​സ്. ക​ര​യോ​ഗ​ത്തി​ൽ ഏ​ഴു കു​ടും​ബ​ങ്ങ​ളി​ലെ 26 പേ​രു​ണ്ട്. പു​റ​ക്കാ​ട് എ.​കെ.​ഡി.​എ​സി​ലെ ക്യാ​മ്പി​ൽ നാ​ലു കു​ടും​ബ​ങ്ങ​ളി​ലെ 17 പേ​രാ​ണു​ള്ള​ത്. ക​രൂ​ർ കോ​വി​ൽ​പ​റ​മ്പി​ലെ ക്യാ​മ്പി​ൽ ആ​റു കു​ടും​ബ​ങ്ങ​ളി​ലെ 23 പേ​രും പു​ന്ന​പ്ര ഗ​വ​ൺ​മെൻറ്​ സി.​വൈ.​എം.​എ. സ്‌​കൂ​ളി​ൽ ഏ​ഴു കു​ടും​ബ​ങ്ങ​ളി​ലെ 26 പേ​രു​മു​ണ്ട്.

കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ മൂ​ന്നു ക്യാ​മ്പാ​ണു​ള്ള​ത്. തൃ​ക്കു​ന്ന​പ്പു​ഴ പു​തി​യാ​ങ്ക​ര വാ​ഫി അ​റ​ബി​ക് കോ​ള​ജി​ലെ ക്യാ​മ്പി​ൽ അ​ഞ്ചു കു​ടും​ബ​ങ്ങ​ളി​ലെ 19 പേ​രും ആ​റാ​ട്ടു​പു​ഴ അ​ഴീ​ക്ക​ൽ സു​ബ്ര​ഹ്‌​മ​ണ്യ ക്ഷേ​ത്രം കെ​ട്ടി​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​രും മം​ഗ​ലം ഗ​വ​ൺ​മെൻറ്​ എ​ൽ.​പി.​എ​സി​ലെ ക്യാ​മ്പി​ൽ 11 കു​ടും​ബ​ങ്ങ​ളി​ലെ 33 പേ​രു​മു​ണ്ട്.

ഇ​തു​കൂ​ടാ​തെ ജി​ല്ല​യി​ൽ 16 ഭ​ക്ഷ​ണ​വി​ത​ര​ണ ക്യാ​മ്പു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 549 കു​ടും​ബ​ങ്ങ​ളി​ലെ 1887 പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainRelief Camps
News Summary - 11 relief camps; 73 families were relocated
Next Story