Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right11 പേര്‍ക്ക് കോവിഡ്

11 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ 11 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 16 പേര്‍ രോഗമുക്തരായി. നിലവില്‍ 112 പേര്‍ ചികിത്സയിലുണ്ട്​. ഇന്ധന വിലവർധന​: മത്സ്യത്തൊഴിലാളികൾ സമരം നടത്തും -ടി.ജെ. ആഞ്ചലോസ്​ ആലപ്പുഴ: മണ്ണെണ്ണയുടെ വില 22 രൂപ വർധിപ്പിക്കാനും കേരളത്തിനുള്ള മണ്ണെണ്ണ 40 ശതമാനം വെട്ടിക്കുറക്കാനുമുള്ള കേന്ദ്രസർക്കാർ തീരുമാനം കേരളത്തിലെ മത്സ്യമേഖലയുടെ നട്ടെല്ല് ഒടിക്കു​മെന്ന്​ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്‍റ്​ ടി.ജെ. ആഞ്ചലോസ്. ദിവസവും പെട്രോളിനും ഡീസലിനും വില വർധിക്കുന്നതിനാൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് കഴിയാത്ത സാഹചര്യമാണ്​. അതിനൊപ്പം മണ്ണെണ്ണ വിലയും വർധിപ്പിച്ച സാഹചര്യത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മത്സ്യബന്ധനത്തിന്​ കേന്ദ്രസർക്കാർ സബ്‌സിഡി നിരക്കിൽ ഇന്ധനം ലാഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്​ ഈ മാസം അഞ്ച്​, ആറ്​, ഏഴ്​ തീയതികളിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story