തയാറാക്കിയത് 1036 കാർഡുകൾ; കൂട്ടുകാർക്ക് ഫസ്നയുടെ ഹാപ്പി ന്യൂ ഇയർ
text_fieldsആശംസ കാർഡുകൾക്കിടയിൽ ഫസ്ന സലാം
കായംകുളം: ഫസ്ന ഫൈസൽ, ക്ലാസ്- 5 എ, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കറ്റാനം, ആലപ്പുഴ ജില്ല എന്ന വിലാസത്തിൽ നിന്ന് കൂട്ടുകാരെ തേടി സൗഹൃദത്തിന്‍റെ സ്നേഹ സന്ദേശവുമായി എത്തിയ പുതുവത്സര കാർഡുകൾ വേറിട്ട സ്നേഹ സമ്മാനമായി. എല്ലാ ക്ലാസ് മുറികളിലെയും കൂട്ടുകാരെ തേടി ഫസ്ന ഫൈസലിന്‍റെ കൈപ്പടയിൽ തയാറാക്കിയ ആശംസ കാർഡുകൾ എത്തും. കുട്ടികളും അധ്യാപകരും അടക്കമുള്ളവർക്കായി 1036 കാർഡുകളാണ് പോസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റ് മുതലാണ് കാർഡ് തയാറാക്കൽ തുടങ്ങിയത്. ദിവസവും പഠന ശേഷമുള്ള ഒരു മണിക്കൂറാണ് ഇതിനായി ചെലവഴിച്ചത്.
ക്രിസ്മസ്-പുതുവത്സര ആശംസ കാർഡുകൾ വിപണിയിൽ നിന്ന് മറയുമ്പോഴാണ് ഫസ്നയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. മകളുടെ ആഗ്രഹത്തിന് മാതാപിതാക്കളായ കറ്റാനം ഇലിപ്പക്കുളം ഇലഞ്ഞിലിത്തറയിൽ ഫൈസൽ സലാമും സോണിയ യാക്കൂബും പിന്തുണ നൽകി. കൂട്ടുകാർ കാർഡുകൾ ഏറ്റുവാങ്ങുന്നത് കാണാന സ്കൂൾ തുറക്കുന്നതിന്നുള്ള കാത്തിരിപ്പിലാണ് ഫസ്ന. രണ്ട് വർഷം മുമ്പ് ക്ലാസിലെ കൂട്ടുകാർക്ക് കാർഡുകൾ അയച്ച് ശ്രദ്ധ നേടിയിരുന്നു. കാർഡുകൾ സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ്, പ്രിൻസിപ്പൽ ബിന്ദു, പബ്ലിക് റിലേഷൻസ് ഓഫിസർ സുബിൻ എന്നിവർ എന്നിവർ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

