Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:30 AM IST Updated On
date_range 6 May 2022 5:30 AM ISTഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങൾ; 9666 സംരംഭങ്ങള്‍ ആരംഭിക്കാൻ ശ്രമം
text_fieldsbookmark_border
ആലപ്പുഴ: ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു ലക്ഷത്തില്‍പരം പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് അഞ്ചുലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിക്ക് ജില്ലയില്‍ തുടക്കം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലയില്‍ ഉൽപാദന -വ്യാപാര-സേവന മേഖലകളില്‍ 9666 പുതിയ സംരംഭങ്ങള്‍ ആരംഭിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കരട് പ്രവര്‍ത്തന രേഖയായി. പദ്ധതി നടത്തിപ്പിന് ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 86 പേരെ (ഇന്‍റേണ്‍സ്) നിയമിച്ചു. ജില്ല കലക്ടര്‍ അധ്യക്ഷയും ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ മോണിറ്ററിങ് കമ്മിറ്റിക്കാണ് ഏകോപന ചുമതല. ജില്ലയിലെ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ജനങ്ങള്‍ക്കായി ബോധവത്കരണ പരിപാടി നടത്തും. സംരംഭകരാകാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വായ്പ/സബ്സിഡി മേളകളും സംഘടിപ്പിക്കും. പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലസമ്മേളനം നാളെ ആലപ്പുഴ: കേരള സംസ്ഥാന പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം ശനിയാഴ്ച ആലപ്പുഴ ടൗൺഹാളിൽ നടക്കും. രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് പ്രതിനിധിസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് ജനപ്രതിനിധികളെ ആദരിക്കും. പരിപാടികൾ ഇന്ന് ആലപ്പുഴ ടൗൺഹാൾ: ജില്ലതല പട്ടയമേള ഉദ്ഘാടനം മന്ത്രി കെ.രാജൻ-ഉച്ച. 2.30 ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയം: നിയമസഭ ലൈബ്രറി ശതാബ്ദി ആഘോഷം, ഉദ്ഘാടനം സ്പീക്കർ എം.ബി. രാജേഷ്-രാവിലെ 10.30 ആലപ്പുഴ എസ്.ഡി.വി ബസന്‍റ് ഹാൾ: സ്വാതിതിരുനാൾ സംഗീതോത്സവം, ഉദ്ഘാടനം-വൈകു.5.00 പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ: കോർസ് സർവേ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.രാജൻ -ഉച്ച. 12.00 മാന്നാർ ഇരമത്തൂർ ശ്രീ മഹാദേവർ ക്ഷേത്രം: തിരുവുത്സവ തൃക്കൊടിയേറ്റ്-രാവിലെ 9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story