Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമറിയുമ്മയുടെ നോമ്പിന്​...

മറിയുമ്മയുടെ നോമ്പിന്​ തിളക്കമേറെ; 96ലും സ്വന്തമായി തുന്നിയകുപ്പായം

text_fields
bookmark_border
മണ്ണഞ്ചേരി: വാർധക്യത്തിന്‍റെ അവശതയിലും 96കാരി മറിയുമ്മയുടെ നോമ്പിന്​ തിളക്കമേറെ. എട്ടാം വയസ്സിൽ തുടങ്ങിയ വ്രതാനുഷ്ഠാനത്തിന്​ ഇക്കാലമത്രയും മുടക്കംവരുത്തിയില്ല. അതിന്​ നിമിത്തമായത്​ അല്ലാഹുവിന്‍റെ കാരുണ്യമാണ്​- ഇത്​ പറയുമ്പോൾ മണ്ണഞ്ചേരി പഞ്ചായത്ത് നാലാംവാർഡ് പൊന്നാട് ചാലാങ്ങാടിയിൽ പരേതനായ സി.വി. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മറിയുമ്മയുടെ വാക്കുകളിൽ സന്തോഷ ചിരി വിടരും. ഇവർ നല്ലൊരു തയ്യൽകാരി കൂടിയാണെന്ന കാര്യം പലർക്കുമറിയില്ല. ആധുനിക തയ്യൽ മെഷീനെ വെല്ലുന്ന തരത്തിൽ കൈതുന്നലിലൂടെ കുപ്പായം രൂപപ്പെടുത്തുന്നതിൽ സമർഥയാണ്​ മറിയുമ്മ. ഇങ്ങനെ സ്വന്തമായി തുന്നിയ കുപ്പായങ്ങളാണ് അണിയുന്നത്. പെരുന്നാളിന് അണിയാൻ നേരത്തെതന്നെ കുപ്പായം തുന്നിവെച്ചിട്ടുണ്ട്​. നാല് ആണും രണ്ട് പെണ്ണും ഉൾപ്പെടെ ആറ് മക്കളാണുള്ളത്​. ഇളയ മകൻ അബ്ദുൽ സലാമിനൊപ്പമാണ് താമസം. പ്രായത്തിന്‍റെ അവശതകൾ വകവെക്കാതെയാണ്​​ വ്രതകാലത്തെ പ്രാർഥനകളിൽ സജീവമാകുന്നത്​. 96ന്റെ അവശതകൾ അലട്ടുന്നുണ്ടെങ്കിലും ദിനചര്യകൾ പരസഹായംകൂടാതെ നിർവഹിക്കും. പുലർച്ച എഴുന്നേറ്റാൽ പ്രാർഥനയിലേക്ക് നീങ്ങും. റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ശ്രേഷ്​ഠതകൾ ജനങ്ങളെ ബോധവത്​കരിക്കാൻ എല്ലാവർഷവും നോട്ടിസ് അച്ചടിച്ച് വിതരണം ചെയ്തിരുന്ന ഭർത്താവ് സി.വി. കുഞ്ഞുമുഹമ്മദ് തന്നെയാണ് മറിയുമ്മയുടെ മാതൃക. പ്രഷർ ഒഴികെ മറ്റുകാര്യമായ അസുഖങ്ങൾ ഒന്നുമില്ല. APL mariyumma മറിയുമ്മ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story