Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറവന്യൂ ഫയല്‍ അദാലത്;...

റവന്യൂ ഫയല്‍ അദാലത്; 920 അപേക്ഷ തീര്‍പ്പാക്കി

text_fields
bookmark_border
ആലപ്പുഴ: റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ സബ് കലക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ നാല് ഫയല്‍ അദാലത്തിലായി 920 അപേക്ഷയില്‍ തീര്‍പ്പുകല്‍പിച്ചു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡേറ്റ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ച നടന്ന അദാലത്തില്‍ 190 ഉത്തരവ്​ സബ് കലക്ടര്‍ അപേക്ഷകര്‍ക്ക് കൈമാറി. കുടിശ്ശിക ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിന് നടപടി സ്വീകരിച്ചുവരുകയാണ്. സീനിയര്‍ സൂപ്രണ്ട് ബി. കവിത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.ഡി. സുധി, കെ.വി. ഗിരീശന്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story